വോട്ടർ പട്ടികാ പരിഷ്കരണവുമായി ബന്ധപ്പെട്ട വിവരശേഖരണം ഇന്ന് മുതൽ; വോട്ടർമാർ ചെയ്യേണ്ടത് ഇത്രമാത്രം

വോട്ടർ പട്ടികാ പരിഷ്കരണവുമായി ബന്ധപ്പെട്ട വിവരശേഖരണം ഇന്ന് മുതൽ ആരംഭിച്ചു. ബൂത്ത് ലെവൽ ഓഫീസർമാർ (ബിഎൽഒമാർ) വീടുകളിലെത്തി വിവരങ്ങൾ ശേഖരിക്കും. ഡിസംബർ 4 വരെ ഈ പ്രവർത്തനം തുടരും. ഒക്ടോബർ 27ന് തയ്യാറാക്കിയ ലോക്സഭ, നിയമസഭ വോട്ടർ പട്ടികയിൽ ഉൾപ്പെട്ട എല്ലാ വോട്ടർമാർക്കും ബിഎൽഒമാർ രണ്ട് ഫോമുകൾ വീതം നൽകും. വീട്ടിൽ എത്തിയപ്പോള്‍ വോട്ടറെ കാണാനാകാത്ത പക്ഷം, ബിഎൽഒമാർ രണ്ടുതവണ കൂടി വീണ്ടും എത്തി വിവരശേഖരണം നടത്തും.
വോട്ടർമാർ ചെയ്യേണ്ടത്:
ബിഎൽഒ നൽകുന്ന ഫോം കൃത്യമായി പൂരിപ്പിച്ച് തിരികെ നൽകുക; ഈ ഘട്ടത്തിൽ മറ്റു രേഖകൾ സമർപ്പിക്കേണ്ടതില്ല.
ഫോമിൽ നൽകിയിരിക്കുന്ന പേര്, വോട്ടർ ഐഡി നമ്പർ, ഫോട്ടോ, ക്യൂആർ കോഡ് തുടങ്ങിയവ ശരിയാണെന്ന് ഉറപ്പാക്കുക.
ഫോമിലുള്ള എല്ലാ ചോദ്യങ്ങൾക്കും കൃത്യമായ ഉത്തരം നൽകുക.
ആവശ്യമെങ്കിൽ പുതിയ ഫോട്ടോ പതിപ്പിക്കാം.
2002ലെ എസ്ഐആറിൽ (Special Intensive Revision) പങ്കെടുത്തിട്ടുണ്ടെങ്കിൽ അതിന്റെ വിവരങ്ങൾ നൽകുക; ഇല്ലെങ്കിൽ അന്നത്തെ ബന്ധുവിന്റെ പേരും ചേർക്കാം.
ഫോം സമർപ്പിച്ച ശേഷം ബിഎൽഒയിൽ നിന്ന് രസീത് വാങ്ങുക.
ഫോമുകൾ ഓൺലൈനായും പൂരിപ്പിക്കാനുള്ള സൗകര്യം ലഭ്യമാണ്.
സഹായത്തിനും കൂടുതൽ വിവരങ്ങൾക്കും
എസ്ഐആർ പട്ടിക പരിശോധിക്കാൻ ceo.kerala.gov.in പോർട്ടലിലെ Voter Search SIR 2002 അല്ലെങ്കിൽ Electoral Roll SIR 2002 വിഭാഗം പരിശോധിക്കുക.
ബിഎൽഒയെ കണ്ടെത്താൻ voters.eci.gov.in പോർട്ടലിലെ Booth Level Officers List വിഭാഗം വഴി വിലാസവും ഫോൺ നമ്പരും കണ്ടെത്താം.
സംശയങ്ങൾക്കും സഹായത്തിനും കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്റെ ടോൾഫ്രീ നമ്പർ 1950 ൽ ബന്ധപ്പെടാം.
Tag: Data collection related to voter list revision begins today; this is all voters need to do
				


