ജഗതിയ്ക്ക് ഹൃദയസ്പർശിയായ വിവാഹാശംസകളുമായി മകൾ പാർവതി

മലയാളത്തിന്റെ പ്രിയ താരമാണ് ജഗതി ശ്രീകുമാർ. അപകടത്തെതുടർന്ന് വിശ്രമ ജിവിതം നയിക്കുന്ന ജഗതി ശ്രീകുമാറിനു ഇന്ന് വിവാഹ വാർഷികമാണ്.ജഗതിയുടേയും ഭാര്യ ശോഭയുടേയും വിവാഹ ചിത്രങ്ങൾ മുതൽ ഏറ്റവും പുതിയ ചിത്രങ്ങൾ കോർത്തിണക്കി കൊണ്ട് തയ്യാറാക്കിയ വീഡിയോയ്ക്കൊപ്പം അച്ഛനും അമ്മയ്ക്കും ഹൃദയസ്പർശിയായ വിവാഹാശംസകൾ മകൾ പാർവതി പങ്കുവച്ചു.ജീവിതത്തിൽ എന്തും ഒരുമിച്ച് ഒരേ മനസ്സോടെ നേരിടണം. സുഖത്തിലും ദു:ഖത്തിലും ഒരുമിച്ചു കൂടെ ഉണ്ടാകണം എന്ന് ഞങ്ങളെ പഠിപ്പിച്ച ദമ്പതികൾക്ക് ചക്കര ഉമ്മ’ – എന്നാണ് ആശംസയ്ക്കൊപ്പം പാർവതി ഫേസ്ബുക്കൽ കുറിച്ചത്.
നീയെൻ സർഗസൗന്ദര്യമേ’ എന്ന ഗാനത്തിന്റെ പശ്ചാത്തലത്തിൽ തയ്യാറാക്കിയിരിക്കുന്ന വീഡിയോ സോഷ്യൽ മീഡിയയിൽ ശ്രദ്ധനേടുകയാണ്. ജഗതിക്കും ഭാര്യക്കും വിവാഹശംസകൾ പങ്കുവെച്ച ആരാധകർ രംഗത്തെത്തിയിട്ടുണ്ട്
1984ലാണ് ശോഭയെ ജഗതി ശ്രീകുമാർ വിവാഹം കഴിക്കുന്നത്.പ്രമുഖ നാടകാചാര്യൻ ആയിരുന്ന പരേതനായ ജഗതി എൻ.കെ ആചാരിയുടെയും പരേതയായ പൊന്നമ്മാളിന്റെയും മകനായാണ് ജനനം.2012 മാർച്ച് 10ന് കാലിക്കട്ട് സർവകലാശാലക്ക് സമീപത്ത് പാണമ്പ്രയിലെ വളവിൽ വെച്ചാണ് ജഗതിക്ക് അപകടം സംഭവിച്ചത്.