Latest NewsWorld

ലൈവ് ചാനൽ ചർച്ചക്കിടയിൽ അവതാരകന്റെ മേൽ സെറ്റ് തകർന്നു വീണു

ബൊഗോട്ട(കൊളംബിയ): ലൈവ് ചാനൽ ചർച്ചക്കിടയിൽ അവതാരകന്റെ മേൽ സെറ്റ് തകർന്നു വീണു. കൊളംബിയയിൽ ഇഎസ്പിഎൻ ചാനലിലെ ചർച്ചയ്ക്കിടയിലാണ് ചർച്ചയിൽ പങ്കെടുത്തുകൊണ്ടിരുന്ന കാർലോസ് ഒർഡുസിന്റെ മേൽ സെറ്റിന്റെ ഒരു ഭാഗം പതിച്ചത്. ചർച്ചക്കിടയിൽ മോണിറ്റർ പോലുള്ള ഭാഗം വന്ന് പതിക്കുന്നത് ദൃശ്യങ്ങളിൽ വ്യക്തമാണ്.

ഇതേ തുടർന്ന് അവതാരകൻ ചർച്ച താല്ക്കാലികമായി അവസാനിപ്പിക്കുകയും ഇടവേളയിലേക്ക് പോകുകയുമായിരുന്നു. സംഭവത്തിന്റെ ദൃശ്യങ്ങൾ ഇന്റർനെറ്റിൽ വൈറലാണ്. എന്നാൽ കാർലോസിന് ഗുരുതരമായ പരിക്കേറ്റിട്ടില്ലെന്നാണ് വിവരം.

സാരമായ പരിക്ക് പറ്റിയില്ലെന്നും സുഖം പ്രാപിക്കുന്നുവെന്നും കാർലോസ് ട്വിറ്ററിൽ കുറിച്ചു. കാര്യമായ പ്രശ്നങ്ങളില്ലെന്നും മൂക്കിന് ചതവും മുറിവും മാത്രമാണ് ഉണ്ടായതെന്നും അദ്ദേഹം കുറിച്ചു. സംഭവം വിശദീകരിച്ചുകൊണ്ടുള്ള വീഡിയോയും അദ്ദേഹം ട്വിറ്ററിൽ പങ്കുവെച്ചിട്ടുണ്ട്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button