keralaKerala NewsLatest NewsUncategorized
സർക്കാർ ജീവനക്കാർക്കും പെൻഷൻക്കാരനും ക്ഷാമബത്ത വീണ്ടും വർധിപ്പിച്ചു
സർക്കാർ ജീവനക്കാർക്കും പെൻഷൻക്കാരനും ക്ഷാമബത്ത (DA) വീണ്ടും വർധിപ്പിച്ചു. മൂന്നു ശതമാനമാണ് ഇത്തവണ വർധന. കേന്ദ്രമന്ത്രിസഭാ യോഗത്തിലാണ് തീരുമാനം എടുത്തത്. പുതിയ നിരക്ക് ജൂലൈ 1 മുതൽ പ്രാബല്യത്തിൽ വരും.
ഈ വർഷം രണ്ടാമത്തേതാണ് DA വർധന. മാർച്ചിൽ രണ്ടുശതമാനം വർധിപ്പിച്ചിരുന്നുവെന്ന് ഓർക്കാം. അന്ന് അടിസ്ഥാന ശമ്പളത്തിന്റെ 53 ശതമാനമായിരുന്ന DA 55 ശതമാനമായി ഉയർന്നിരുന്നു.
നിലവിലെ വർധനപ്രകാരം, 60,000 രൂപ അടിസ്ഥാന ശമ്പളമുള്ള ഒരാൾക്ക് 34,800 രൂപയാണ് DA ലഭിക്കുക. ശമ്പളവും അലവൻസുകളും സംബന്ധിച്ച തുടർപരിഷ്കാരങ്ങൾ ജനുവരിയിൽ പ്രഖ്യാപിച്ച എട്ടാം ശമ്പള കമ്മീഷനാണ് നിശ്ചയിക്കുന്നത്.
Tag: Dearness Allowance (DA) for government employees and pensioners increased again