Latest News
പ്രവാസി വനിത സ്പോണ്‍സറുടെ വീട്ടില്‍ ജീവനൊടുക്കി
കുവൈത്ത് സിറ്റി: വീട്ടുജോലിക്കാരിയായ വിദേശ വനിത സ്പോണ്‍സറുടെ വീടിനുള്ളില്‍ ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തി. ഇവര്‍ താമസിച്ചിരുന്ന അപ്പാര്‍ട്ട്മെന്റിലെ മുറിയില്‍ തൂങ്ങി മരിക്കുകയായിരുന്നു.
കുവൈത്തിലെ സാല്‍മിയയിലായിരുന്നു സംഭവം. ആഭ്യന്തര മന്ത്രാലയത്തിലെ ഓപ്പറേഷന്‍സ് റൂമില്‍ വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ പോലീസ് സംഘമെത്തി അന്വേഷണം ആരംഭിച്ചു.