CinemaLatest News

അശ്ലീല കമന്റ്,സഹികെട്ട് ദേഷ്യം അടക്കിപ്പിടിച്ച്‌ മമ്മൂക്ക

‘ഒരു വടക്കന്‍ വീരഗാഥ’യിലെ സൂപ്പര്‍ ഹിറ്റ് ഗാനമായ ‘ചന്ദനലേപ സുഗന്ധം ചൂടിയതാരോ.. കാറ്റോ.. കാമിനിയോ..’ ഗാനരംഗങ്ങളുടെ ഷൂട്ടിംഗ് എന്റെ നാടായ നിലമ്ബൂരിലെ (ഇന്നത്തെ ടൂറിസ്റ്റ് സ്‌പോട്ടായ) ചാലിയാര്‍മുക്കില്‍ ആയിരുന്നു. മൂന്ന് നദികള്‍ കൂടിച്ചേരുന്ന ‘ത്രിവേണി സംഗമം’ പോലെത്തെ മനോഹരമായ സ്ഥലത്ത്, പൊരിവെയിലില്‍ രണ്ട് ദിവസങ്ങള്‍ മുഴുവന്‍ ചന്തു ചേകവരായ മമ്മൂട്ടിയും ഉണ്ണിയാര്‍ച്ചയായ മാധവിയും ഉള്ള പ്രണയരംഗങ്ങള്‍ ഹരിഹരന്റെ സംവിധാനത്തില്‍ ഛായാഗ്രഹകന്‍ രാമചന്ദ്രബാബു ഭംഗിയായി ഫിലീമിലാക്കി.

മമ്മൂട്ടിയുടെ കരിയറിലെ എക്കാലത്തേയും മികച്ച സിനിമകളിലൊന്നായ ഒരു വടക്കന്‍ വീരഗാഥയിലെ ഗാനരംഗം ചിത്രീകരിച്ചത് നിലമ്ബൂരിലെ ചാലിയാര്‍ മുക്കിലായിരുന്നു. ചിത്രീകരണത്തിനിടെയുണ്ടായ സംഭവങ്ങളെ കുറിച്ച്‌ സാലിഹ് ഹംസ സിനിമ പാരഡിസോ ക്‌ളബ്ബ് എന്ന കൂട്ടായ്മയില്‍ പങ്കുവെച്ച കുറിപ്പ് വൈലാകുകയാണ് .

അന്നൊക്കെ ഷൂട്ടിന് ടേപ്പ് റിക്കോര്‍ഡറില്‍ പാട്ടിന്റെ കാസറ്റ് ലൗഡ് സ്പീക്കറിലൂടെ പ്ലേ ചെയ്തായിരുന്നു ഷൂട്ട് ചെയ്തിരുന്നത്. മാധവിയുടെ അല്‍പ്പ വസ്ത്രധാരണവും മമ്മൂക്കയുടെ പൗരുഷ ശരീരവും വസ്ത്രധാരണവും ഇരുവരുടെയും ഇഴുകിച്ചേര്‍ന്നുള്ള പ്രണയരംഗങ്ങളും കാണാന്‍ വലിയ ആള്‍ക്കൂട്ടം ഉണ്ടായിരുന്നു.

(ഞാനന്ന് പത്തില്‍ പഠിക്കുന്ന പൊടിമീശക്കാരന്‍ മാത്രം). ആള്‍ക്കാരുടെ അതിരുവിട്ട കമന്റടികള്‍ക്ക് മമ്മൂക്കയും മാധവിയും കൈവീശി പുഞ്ചിരിക്കുക മാത്രം ചെയ്തു. വെയിലത്ത് അഭിനയിക്കുന്ന മമ്മൂക്ക സഹികെട്ട് ദേഷ്യം അടക്കിപ്പിടിച്ച്‌ ഇടയ്‌ക്കെപ്പോഴോ അതിരുവിട്ട കമന്റ് വന്നയിടത്ത് നോക്കി പറഞ്ഞു: ‘ഞങ്ങള്‍ ഞങ്ങളുടെ ജോലിയാണ് ചെയ്യുന്നേ.. നിങ്ങള്‍ ഉള്ള ജോലി കളഞ്ഞ് ഞങ്ങളെ കാണാന്‍ വന്നെങ്കില്‍ മിണ്ടാതെ കണ്ട് സഹകരിക്കണം.’ അന്നേരം ജനങ്ങള്‍ ആര്‍ത്ത് ‘മമ്മൂക്കാ..’ വിളിയോടെ അടങ്ങി നിന്നു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button