DeathLatest News
മലയാളികളായ നവദമ്പതികള്‍ മുംബൈയിലെ ഫ്‌ലാറ്റില്‍ ജീവനൊടുക്കി
മുംബൈ: മലയാളികളായ നവദമ്പതികളെ മുംബൈയിലെ ഫ്‌ലാറ്റില്‍ ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തി. തിരുവനന്തപുരം സ്വദേശികളായ അജയകുമാര്‍ (34), സുജ (30) എന്നിവരാണ് മരിച്ചത്. ഫ്‌ലാറ്റില്‍ തൂങ്ങി മരിച്ച നിലയിലാണ് ഇരുവരെയും കണ്ടെത്തിയത്.
അജയകുമാറിന് രണ്ട് തവണ കൊവിഡ് ബാധിച്ചിരുന്നു. രോഗബാധയെത്തുടര്‍ന്ന് കാഴ്ച ശക്തിയും കുറഞ്ഞിരുന്നു. സുജയും കൊവിഡ് ബാധിത ആയിരുന്നു. മാനസിക സമ്മര്‍ദ്ദമാണ്് മരണ കാരണമെന്നാണ് പ്രാഥമിക നിഗമനം.