മദ്യലഹരിയില്‍ അമ്മയെ കിണറ്റിലെറിഞ്ഞ് മകന്‍
ആളൂര്‍: മദ്യലഹരിയില്‍ അമ്മയെ മകന്‍ കിണറ്റിലെറിഞ്ഞ് കൊലപ്പെടുത്തി. അമിത മദ്യലഹരിയില്‍ തിരുവോണപ്പിറ്റേന്നാണ് മകന്‍ അമ്മയെ വീട്ടുമുറ്റത്തെ കിണറ്റിലെറിഞ്ഞു കൊലപ്പെടുത്തിയത്. ആളൂര്‍ പറമ്പി റോഡ് കണക്കന്‍കുഴി വീട്ടില്‍ അമ്മിണി(70)യാണ് മരിച്ചത്. സംഭവത്തെ തുടര്‍ന്ന് മകന്‍ സുരേഷി(40)നെ പോലീസ് പിടികൂടി.
സംഭവം നടന്ന ഉടന്‍ തന്നെ സമീപവാസികള്‍് പോലീസില്‍ വിവരം അറിയിച്ചു്. അമിത മദ്യപാനിയായ സുരേഷ് വീട്ടിലും നാട്ടുകാരുമായും വഴക്കുണ്ടാക്കുക പതിവാണ്. മദ്യലഹരിയില്‍ ഇയാള്‍ അമ്മയെ എടുത്ത് കിണറ്റിലെറിയുകയായിരുന്നു. പ്രായാധിക്യംമൂലം അവശതയിലായിരുന്നു അമ്മിണി.
അമ്മിണിക്ക് രണ്ട് മക്കളാണ്. 2 മക്കളായ സുധീഷും സുരേഷും കുടുംബവുമാണ് ഈ വീട്ടില്‍ താമസം. മൂത്തമകന്‍ സുധീഷ് അവിവാഹിതനാണ്. സംഭവ സമയത്ത് സുധീഷ് വീട്ടിലുണ്ടായിരുന്നില്ല. സുരേഷിന്റെ ഭാര്യയും മകളും ആശുപത്രിയിലായിരുന്നു. ഈ സമയത്താണ് കൊലപാതകം നടന്നത്.
ചാലക്കുടി അഗ്നിരക്ഷാസേന അസിസ്റ്റന്റ് സ്റ്റേഷന്‍ ഓഫീസര്‍ ബിജു ആന്റണിയുടെ നേതൃത്വത്തിലുള്ള സംഘമാണ് കിണറ്റിലിറങ്ങി മൃതദേഹം പുറത്തെടുത്തത്. പ്രതിയെ പോലീസ് കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്.