വയലാർ അവാർഡ് കവി ഏഴാച്ചേരി രാമചന്ദ്രന്

44ാമത് വയലാർ അവാർഡ് ഏഴാച്ചേരി രാമചന്ദ്രന്. ഒരു വെർജീനിയൻ വെയിൽ കാലം എന്ന കൃതിക്കാണ് പുരസ്കാരം.
വയലാർ രാമവർമ്മ മെമ്മോറിയൽ ട്രസ്റ്റ് പ്രസിഡന്റ് ശ്രീ. പെരുമ്പടവം ശ്രീധരനാണ് പുരസ്‌കാര പ്രഖ്യാപനം നടത്തിയത്. ഒരു ലക്ഷം രൂപയും പ്രശസ്ത ശിൽപ്പി കാനായി കുഞ്ഞിരാമൻ വെങ്കലത്തിൽ നിർമ്മിച്ച ശില്പവുമടങ്ങുന്നതാണ് പുരസ്‌കാരം. ഡോ കെ പി മോഹനൻ, ഡോ എൻ മുകുന്ദൻ, പ്രൊഫ. അമ്പലപ്പുഴ ഗോപകുമാർ എന്നിവരായിരുന്നു അവാർഡ് നിർണ്ണയ കമ്മിറ്റിയംഗങ്ങൾ.
കഴിഞ്ഞ വർഷം വി.ജെ ജയിംസിനായിരുന്നു വയലാർ പുരസ്‌കാരം. അദ്ദേഹത്തിന്റെ ‘നിരീശ്വരൻ’ എന്ന കൃതിയാണ് പുരസ്‌കാരത്തിന് അർഹമായത്. വയലാർ രാമവർമ്മ സ്മാരകട്രസ്റ്റ് 1977 മുതൽ നൽകിവരുന്നതാണ് ഈ പുരസ്‌കാരം. 2018-ൽ കെ.വി മോഹൻകുമാറിന്റെ ഉഷ്ണരാശിയാണ് വയലാർ അവാർഡിന് അർഹമായത്.
കേരള സാഹിത്യ അക്കാദമി അവാർഡ് , സംസ്ഥാന ബാല സാഹിത്യ ഇൻസ്റ്റിറ്റ്യൂട്ട് അവാർഡ് , ഉള്ളൂർ അവാർഡ്, അബുദാബി ശക്തി അവാർഡ് , മൂലൂർ പുരസ്‌കാരം എന്നിവ നേടിയിട്ടുണ്ട്.