Kerala NewsLatest News
22 വര്‍ഷത്തിന് ശേഷം പിടിച്ചുപറി കേസിലെ പ്രതി അറസ്റ്റില്‍
മലപ്പുറം: പിടിച്ചുപറി കേസിലെ പ്രതി 22 വര്‍ഷത്തിന് ശേഷം പിടിയില്‍. കേരളശ്ശേരി തടുക്കശ്ശേരി മാനിയം കുന്ന് സുന്ദരന്‍ (42)നെയാണ് പിടികൂടിയത്. തൃശൂര്‍ റേഞ്ച് ഡി ഐ ജി യുടെ നിര്‍ദ്ദേശത്തെ തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ സുന്ദരനെ പാലക്കാട്ടുള്ള വസതിയില്‍ നിന്ന് കുറ്റിപ്പുറം പൊലീസ് പിടികൂടുകയായിരുന്നു.
22 വര്‍ഷം മുമ്പ് തിരൂരില്‍ ഹോട്ടലില്‍ ജോലി ചെയ്തിരുന്ന സമയത്ത് കൂടെ ജോലി ചെയ്തിരുന്ന കണ്ണൂര്‍ സ്വദേശികളുമൊത്ത് മാല മോഷണം, പിടിച്ചുപറി എന്നിവ നടത്തിയതിന് പൊലിസ് കേസെടുത്തിരുന്നു. ഇതിനിടെ ഹോട്ടലുടമയുടെ ഭാര്യയുടെ മാലയും ഇവര്‍ മോഷ്ടിച്ചിരുന്നു. അന്ന് പൊലീസ് പിടിയിലായ സുന്ദരന്‍ ജാമ്യത്തിലിറങ്ങി ഒളിവില്‍ പോവുകയായിരുന്നു.