Latest News

സൗദിയില്‍ താഴ്‌വരയിലെ പ്രളയത്തില്‍ കാര്‍ അകപ്പെട്ട് അപകടം; 3 മരണം

റിയാദ്: കാര്‍ വെള്ളപ്പാച്ചിലില്‍ അകപ്പെട്ട് 3 പേര്‍ മരിച്ചു. കാറില്‍ യാത്ര ചെയ്തിരുന്ന സൗദി പൗരനും അമ്മയും മകളുമാണ് അപകടത്തില്‍ മരിച്ചത്. തായിഫിലെ ഖിയായിലുള്ള താഴ്‌വരയിലായിരുന്നു സംഭവം. ഈ പ്രദേശങ്ങളില്‍ വെള്ളിയാഴ്ച രാത്രി ശക്തമായ മഴ ലഭിച്ചിരുന്നു.

ഇവര്‍ സഞ്ചരിച്ചിരുന്ന കാര്‍ ശക്തമായ ഒഴുക്കില്‍പെട്ട് നിയന്ത്രണം നഷ്ടമായി വെള്ളപ്പാച്ചിലില്‍ അകപ്പെടുകയായിരുന്നു. ജിസാനില്‍ മറ്റൊരു കാറും കഴിഞ്ഞ ദിവസം സമാനമായ രീതിയില്‍ ഒഴുക്കില്‍പെട്ടിരുന്നു. വാഹനത്തിലുണ്ടായിരുന്ന 3് പേരെയും രക്ഷപ്പെടുത്തിയിരുന്നു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button