CrimeDeathLatest NewsLaw,National
മൂര്‍ഖന്റെ കടിയേറ്റ് യുവാവ് മരിച്ചു.
മുംബൈ: മൂര്‍ഖന്റെ കടിയേറ്റ യുവാവിന് ദാരുണാന്ത്യം. പാമ്പു പിടുത്തക്കാരനായ മുഹമ്മദ് ഷെയ്ഖാണ് മൂര്‍ഖന്റെ കടിയേറ്റു മരിച്ചത്.
പാമ്പിനെ കഴുത്തില്‍ ചുറ്റി സഞ്ജയ് നഗര്‍ മാര്‍ക്കറ്റില്‍ പ്രദര്‍ശനം നടത്തുന്നതിനിടെയാണ് മുഹമ്മദ് ഷെയ്ഖിന് പാമ്പു കടിയേറ്റത്. ഇതിനു മുന്‍പ് വിഷപ്പാമ്പിന്റെ കടിയേറ്റ മുഹമ്മദ് ഷെയ്ഖ് വിഷപ്പാമ്പുകളുമൊത്ത് മാര്‍ക്കറ്റില്‍ പ്രദര്‍ശനം നടത്തുന്നത് പതിവായിരുന്നു.
അത്തരത്തില്‍ കഴിഞ്ഞ ദിവസം മൂര്‍ഖന്‍ പാമ്പിനെ കഴുത്തില്‍ ചുറ്റി പ്രദര്‍ശനം നടത്തുന്നതിനിടയില്‍ ഇയാള്‍ക്ക് മൂര്‍ഖന്റെ കടിയേല്‍ക്കുകയായിരുന്നു. പ്രദര്‍ശനത്തിനിടെ ബോധം കെട്ടു വീണ ഇയാളെ നാട്ടുകാര്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ഇയാളുടെ ജിവന്‍ രക്ഷിക്കാനായില്ല.