Kerala NewsLocal NewsNews
ഫ്‌ലാറ്റ് നിര്‍മാണത്തിനിടെ ഉണ്ടായ അപകടത്തില്‍ ഇതരസംസ്ഥാന തൊഴിലാളി മരിച്ചു.
കൊച്ചി: കടവന്ത്ര വിദ്യാനഗറിലായിരുന്നു സംഭവം. നിര്‍മാണത്തിലിരിക്കുന്ന ഫ്ലാറ്റിന്റെ കോണ്‍ക്രീറ്റ് അടര്‍ന്ന് വീണാണ് അപകടമുണ്ടായത്. ബംഗാളില്‍ സ്വദേശി സഞ്ജീവ് സിംഗാണ് മരിച്ചത്.
കെട്ടിടത്തിന്റെ പതിനാലാം നിലയില്‍ ജോലി ചെയ്ത് കൊണ്ടിരിക്കെ കോണ്‍ക്രീറ്റ് സഞ്ജീവിന്റെ മുകളിലേക്ക് അടര്‍ന്ന് വീഴുകയായിരുന്നു. അതേസമയം, മൃതദേഹം 12-ാം നിലയില്‍ ഒരു കമ്പിന് മുകളില്‍ ഒന്നരമണിക്കുറോളം കുരുങ്ങിക്കിടന്നു.
അതേസമയം, ബീം പൊട്ടിവീണപ്പോള്‍ നാല് തൊഴിലാളികള്‍ മാറിക്കളഞ്ഞതിനാല്‍ വലിയ ദുരന്തം ഒഴിവായി. എന്നാല്‍ ഒരാള്‍ക്ക് രക്ഷപ്പെടാനായില്ല. ഇദ്ദേഹം തൂണിന് മുകളില്‍ തൂങ്ങിക്കിടക്കവേ തന്നെ മരിച്ചുവെന്നാണ് ദൃക്‌സാക്ഷികള്‍ വ്യക്തമാക്കുന്നത്.ഫയര്‍ ഫോഴ്‌സും പോലീസുമെത്തിയാണ് അദ്ദേഹത്തിന്റെ മൃതദേഹം കെട്ടിടത്തിന് താഴെ എത്തിച്ചത്.