Kerala NewsLatest NewsNews
പിഎസ്‌സി സമരക്കാര്‍ക്ക് മുന്നില്‍ രക്ഷകനായി ഉമ്മന്‍ചാണ്ടി, കാലുപിടിച്ച് കരഞ്ഞ് ഉദ്യോഗാര്‍ത്ഥികള്‍

തിരുവനന്തപുരം: തിരുവനന്തപുരത്ത് സെക്രട്ടേറിയറ്റിനു മുന്നില്‍ സമരം ചെയ്യുന്ന ഉദ്യോഗാര്‍ത്ഥികള്‍ ഉമ്മന്‍ ചാണ്ടിയുടെ കാലുപിടിച്ചുകരഞ്ഞു. സമരനേതാക്കളുമായി സംസാരിക്കുന്നതിനിടെയാണ് ഉദ്യോഗാര്‍ത്ഥികള്‍ വൈകാരികമായി പ്രതികരിച്ചത്.
ഉദ്യോഗാര്‍ത്ഥികളുടെ പ്രശ്‌നങ്ങള്‍ കേട്ടുമനസ്സിലാക്കിയ ഉമ്മന്‍ ചാണ്ടി എല്ലാ നിയമവശങ്ങളും പരിശോധിക്കുമെന്ന് ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഉറപ്പുനല്‍കി.
കാലാവധി അവസാനിച്ച റാങ്ക് ലിസ്റ്റിന് വീണ്ടും സാധുത നല്‍കാന്‍ കോടതിക്ക് മാത്രമേ സാധിക്കൂ. ലിസ്റ്റിന്റെ കാലാവധി നീട്ടാന്‍ സര്‍ക്കാരിന് പൂര്‍ണ അധികാരവും അവകാശവും ഉണ്ടായിരുന്നിട്ടും അത് ചെയ്തില്ല. അതിനാല്‍, കോടതിയില്‍ നിന്ന് അനുകൂല തീരുമാനം ഉണ്ടാവുമെന്നാണ് പ്രതീക്ഷ. ഇതിന്റെ എല്ലാ നിയമവശങ്ങളും പരിശോധിക്കുമെന്നും ഉമ്മന്‍ ചാണ്ടി പറഞ്ഞു.