Latest News
ഒമാനിലെ സോഹാര്‍ വെള്ളക്കെട്ടില്‍ കുട്ടി മുങ്ങി മരിച്ചു
മസ്‌കത്ത്: ഒമാനിലെ സൊഹാര്‍ വെള്ളക്കെട്ടില്‍ ആണ്‍കുട്ടി മുങ്ങി മരിച്ചു. തുടര്‍ച്ചയായ മഴയെ തുടര്‍ന്നുണ്ടായ വെള്ളക്കെട്ടില്‍ വീണാണ് കുട്ടി മരിച്ചതെന്നാണ് സിവില്‍ ഡിഫന്‍സ് പുറത്തിറക്കിയ പ്രസ്താവനയില്‍ പറഞ്ഞത്് . സംഭവം നടന്നെന്ന വിവരം ലഭിച്ചതോടെ സ്ഥലത്തെത്തിയ സിവില്‍ ഡിഫന്‍സ് വിഭാഗം നടത്തിയ തെരച്ചിലില്‍ മൃതദേഹം കണ്ടെത്തി.
മഴയുള്ള കാലാവസ്ഥയില്‍ അപകടങ്ങള്‍ ഒഴിവാക്കാന്‍ ജാഗ്രത പാലിക്കണമെന്നും കുട്ടികളെ ജലാശയങ്ങളുടെ സമീപത്തേക്ക് പോകാന്‍ അനുവദിക്കരുതെന്നും റോയല്‍ ഒമാന്‍ പൊലീസ് ജനങ്ങള്‍ക്ക് നിര്‍ദേശം നല്‍കി.