Kerala NewsLatest News

വയോധിക വീട്ടില്‍ രക്തം വാര്‍ന്ന് മരിച്ച നിലയില്‍; ദുരൂഹതയുണ്ടെന്ന് ബന്ധുക്കള്‍

മലപ്പുറം: മങ്കട രാമപുരത്ത് വയോധികയെ മരിച്ച നിലയില്‍ കണ്ടെത്തി. രാമപുരം ബ്ലോക്ക് പടിയില്‍ വീട്ടില്‍ ഒറ്റയ്ക്ക് താമസിക്കുകയായിരുന്ന മുട്ടത്തില്‍ ആയിഷ (70)യെ ആണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. വീട്ടിലെ ശൗചാലയത്തിലാണ് വയോധികയെ മരിച്ച നിലയില്‍ കണ്ടെത്തിയത്.

ആയിഷ പകല്‍ സ്വന്തം വീട്ടില്‍ കഴിയുകയും രാത്രിയാകുമ്പോള്‍ മകന്റെ വീട്ടിലേക്ക് പോവുകയുമായിരുന്നു് പതിവ്. പേരക്കുട്ടികള്‍ എത്തിയാണ് ആയിഷയെ കൂട്ടിക്കൊണ്ടുപോകാറുള്ളത്.

കഴിഞ്ഞ ദിവസവും രാത്രി 9.15 ഓടുകൂടി ആയിഷയെ കൂട്ടിക്കൊണ്ടുപോകാന്‍ പേരക്കുട്ടികളെത്തി. എന്നാല്‍ വീട്ടില്‍ നിന്നും പ്രതികരണം ലഭിക്കാത്തതു കൊണ്ട് അകത്തുകയറി നോക്കിയപ്പോഴാണ് ശൗചാലയത്തില്‍ രക്തം വാര്‍ന്ന് മരിച്ച നിലയില്‍ കണ്ടെത്തിയത്. സംഭവത്തില്‍ ബന്ധുക്കള്‍ ദുരൂഹതയുണ്ടെന്ന് പ്രകടിപ്പിച്ചതിനെ തുടര്‍ന്ന് മങ്കട പോലീസ് അന്വേഷണം ആരംഭിച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button