Latest News
ഹൃദയാഘാതം മൂലം പ്രവാസി മലയാളി മരിച്ചു
മസ്‌കത്ത്: പ്രവാസി മലയാളി ഹൃദയാഘാതം മൂലം മരിച്ചു. കൊല്ലം കുണ്ടറ, പേരയം സ്വദേശി സാബു ഐസ്‌ക് (46) ആണ് മരിച്ചത്. ആശുപത്രിയില്‍ വെച്ച് ഹൃദയാഘാതം മൂലമാണ് മരണപ്പെട്ടത്. ഒരു മാസത്തിലേറെയായി കൊവിഡ് ബാധിച്ച് ചികിത്സയിലായിരുന്നു.
അല്‍ നഖാ എന്ന സ്ഥാപനം നടത്തിവരികയായിരുന്നു സാബു. പരിശോധനയില്‍ കൊവിഡ് നെഗറ്റീവ് ആയതിനാല്‍ മൃതദേഹം നാട്ടില്‍ കൊണ്ടു പോയി സംസ്‌കരിക്കും. മാതാവ്: പേരയം പഞ്ചായത്ത് വൈസ് പ്രസിഡന്റ് സോഫിയ ഐസ്‌ക്. ഭാര്യ: ജാക്വിലിന്‍ സാബു (മിനി). മക്കള്‍: നിമിത, നോയല്‍.