CovidDeathKerala NewsLatest NewsLaw,
രണ്ട് ഓട്ടോ ഡ്രൈവര്‍മാര്‍ ജീവനൊടുക്കി
കോഴിക്കോട്: രണ്ട് ഓട്ടോ ഡ്രൈവര്‍മാര്‍ ആത്മഹത്യ ചെയ്തു. വടകര നടക്കുതാഴ പാറേമ്മല്‍ ഹരീഷ്ബാബു (58), അത്തോളി കോതങ്കല്‍ പിലാച്ചേരി മനോജ് (52) എന്നിവരാണ് ആത്മഹത്യ ചെയ്തത്.
സാമ്പത്തിക പ്രതിസന്ധിയാണ് ഇരുവരെയും ആത്മഹത്യയിലേക്ക് എത്തിച്ചതെന്നാണ് പ്രാഥമിക നിഗമനം. രണ്ടു വര്‍ഷമായി മാക്കൂല്‍ പീടികയിലെ ക്വാര്‍ട്ടേഴ്‌സ് കെട്ടിടത്തിലാണ് ഹരീഷ് ബാബു താമസിച്ചിരുന്നത്.
ഇവിടെയാണ് കഴിഞ്ഞ ദിവസം ഹരീഷ് ബാബുവിനെ മരിച്ച നിലയില്‍ കണ്ടത്. വാടകയ്ക്ക് ഓട്ടോ ഓടിച്ചായിരുന്നു ഹരീഷ് ഉപജീവനമാര്‍ഗ്ഗം കണ്ടെത്തിയത്. എന്നാല്‍ ലോക്ഡൗണിലെ സാമ്പത്തിക പ്രതിസന്ധി ഹരീഷിനെ തളര്‍ത്തുകയായിരുന്നു.
അതേസമയം വായ്പയെടുത്തു വാങ്ങിയ ഓട്ടോയുടെ അടവ് തെറ്റിയതടക്കമുള്ള സാമ്പത്തിക ബുദ്ധിമുട്ടുകള്‍ കാരണമാണ് മനോജ് ജീവനൊടുക്കിയത്. കോവിഡ് രോഗിയായ മനോജ് മാനസിക സംഘര്‍ഷം അനുഭവിച്ചിരുന്നതായാണ് റിപ്പോര്‍ട്ട്.