GulfLatest NewsNationalUncategorized
യുഎഇയിലെ ഇന്ത്യക്കാർക്ക് തിരിച്ചടി; നേരിട്ടുള്ള പ്രവേശന വിലക്ക് അനിശ്ചിതകാലത്തേക്ക് നീട്ടി
ന്യൂ ഡെൽഹി: ഇന്ത്യയിൽ നിന്ന് നേരിട്ട് യുഎഇയിലേക്കു പ്രവേശിക്കുന്നതിനുള്ള വിലക്ക് വീണ്ടും നീട്ടി. ഇനിയൊരു അറിയിപ്പുണ്ടാകുന്നതു വരെ ഇന്ത്യയിൽ നിന്നുള്ള യാത്രക്കാർക്ക് വിലക്ക് ഏർപ്പെടുത്തിയതായി ന്യൂസ് ഏജൻസി വാം റിപ്പോർട്ട് ചെയ്തു.
മെയ് 14ന് അവസാനിക്കാനിരിക്കെയാണ് അനിശ്ചിതകാലത്തേക്ക് വിലക്ക് നീട്ടിയത്. ഇന്ത്യയിൽ കൊറോണ രൂക്ഷമായ സാഹചര്യത്തിൽ യുഎഇ ദേശീയ ദുരന്ത നിവാരണ വകുപ്പും വ്യോമയാന വകുപ്പുമാണ് പ്രവേശന വിലക്കേർപ്പെടുത്തിയിരുന്നത്.