Kerala NewsLatest News
മലയാളി നഴ്സിനെ മരിച്ച നിലയില്‍ കണ്ടെത്തി
മാള്‍ട്ട: മലയാളി നഴ്സിനെ ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി. കോതമംഗലം പല്ലാരിമംഗലം സ്വദേശി ഹാപ്പിനഗര്‍ പറമ്പില്‍ ഷിഹാബിന്റെ ഭാര്യ ബിന്‍സിയയെ(36) ആണ് മരിച്ച നിലയില്‍ കണ്ടെത്തിയത്.
വ്യാഴാഴ്ച രാത്രിയോടെയാണ് താമസസ്ഥലത്ത് ബിന്‍സിയയെ അബോധാവസ്ഥയില്‍ കണ്ടെത്തിയത്. ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല. വലേറ്റ മാറ്റര്‍ ഡി ആശുപത്രിയിലെ നഴ്സായിരുന്നു ബിന്‍സിയ. സോഷ്യല്‍ മീഡിയയിലെ വീഡിയോകളിലൂടെ മാള്‍ട്ടയിലെ മലയാളികള്‍ക്ക് സുപരിചിതയായിരുന്നു. മക്കള്‍: ഹന, ഹിസ.