എംഎസിടി ഉദ്യോഗസ്ഥയെ മരിച്ചനിലയില്‍ കണ്ടെത്തി
കളമശേരി : എംഎസിടി ഉദ്യോഗസ്ഥയെ മരിച്ചനിലയില്‍ കണ്ടെത്തി. കൊല്ലം ഓച്ചിറ പുലംപള്ളി വീട്ടില്‍ ബിന്ദുവിനെ (42) ആണ് മരിച്ചത്.
പത്തടിപ്പാലം പാരിജാതം റോഡിനു സമീപത്തെ അപ്പാര്‍ട്‌മെന്റില്‍ മരിച്ച നിലയിലായിരുന്നു കണ്ടെത്തിയത്.
എറണാകുളം മോട്ടര്‍ ആക്‌സിഡന്റ് ക്ലെയിം ട്രൈബ്യൂണല്‍ (എംഎസിടി) ഉദ്യോഗസ്ഥയായിരുന്നു ബിന്ദു. ഹൃദയസ്തംഭനമാണ് മരണ കാരണമെന്നാണ് ബന്ധുക്കള്‍ പറയുന്നത്. ഇവര്‍ ഒറ്റയ്ക്കായിരുന്നു താമസം.
എല്ലാദിവസവും സഹോദരനെ ഫോണില്‍ വിളിക്കുമായിരുന്ന ബിന്ദു ശനിയാഴ്ച വിളിച്ചില്ല. തുടര്‍ന്നു നടത്തിയ അന്വേഷമത്തിലാണ്് അടുക്കളമുറിക്കു സമീപം മരിച്ച നിലയില്‍ കണ്ടെത്തിയത്.
പൊലീസും ബന്ധുക്കളും സംഭവസ്ഥലത്തെത്തി മൃതദേഹം എറണാകുളം മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്കു മാറ്റി. പോസ്റ്റ്‌മോര്‍ട്ടത്തിനു ശേഷം മൃതദേഹം ബന്ധുക്കള്‍ ഏറ്റുവാങ്ങി. മലയാള മനോരമ ഓച്ചിറ കൊറ്റമ്പള്ളി ഏജന്റ് രവിയുടെ മകളാണ്. മാതാവ്: വസുമതി. ഭര്‍ത്താവ്: മധു. മക്കള്‍: ഹൃഷീകേശ്, ഹൃതിക.