ഭാര്യയെ കൊന്ന് കത്തിച്ച യുവാവ് അറസ്റ്റില്‍; വിവാഹം നടവന്നത് ഒരാഴ്ച മുമ്പ്
ചെന്നൈ: ഭാര്യയെ കൊന്ന് പെട്രോളൊഴിച്ച് കത്തിച്ച യുവാവ് പോലീസ് പിടിയില്‍. ചോഴവന്താന്‍ സ്വദേശി ഗ്ലാഡിസ് റാണിയാണ് (21) കൊല്ലപ്പെട്ടത്. മധുരയിലാണ് സംഭവം. സംഭവത്തില്‍ ഭര്‍ത്താവ് അവണിയാപുരം സ്വദേശി ജോതിമണിയാണ് (22) അറസ്റ്റിലായത്. പോലീസിടപെട്ടാണ് ഒരാഴ്ചമുമ്പ് ഇവരുടെ വിവാഹം നടത്തിയത്.
കോളേജ് വിദ്യാര്‍ഥിനിയായ യുവതിയും ജോതിമണിയുമായി പ്രണയത്തിലായിരുന്നു. ഗ്ലാഡിസ്റാണി ഗര്‍ഭിണിയായതോടെ വിവാഹം കഴിക്കണമെന്ന് യുവതിയുടെ വീട്ടുകാര്‍ ആവശ്യപ്പെട്ടു. എന്നാല്‍ ജോതിമണി വഴങ്ങിയില്ല. ഇതേ തുടര്‍ന്ന് യുവതിയുടെ വീട്ടുകാര്‍ നല്കിയ പരാതിയില്‍ പോലീസ് ഇടപെട്ട്് ഇരുവരുടെയും വിവാഹം നടത്തി്.
വിവാഹത്തിനു ശേഷവം യുവതി സ്വന്തം വീട്ടിലാണ് താമസിച്ചിരുന്നത്. കഴിഞ്ഞദിവസം ബന്ധുക്കള്‍ക്ക് പരിചയപ്പെടുത്താനാണെന്നു പറഞ്ഞ് യുവതിയെ ജോതിമണി വീട്ടില്‍നിന്ന് കൂട്ടിക്കൊണ്ടുപോയി. പിന്നീട് ഗ്ലാഡിസ് റാണി മറ്റൊരാള്‍ക്കൊപ്പം ഒളിച്ചോടിപ്പോയെന്ന് വീട്ടുകരെ ഫോണില്‍ വിളിച്ച് പറഞ്ഞു. യുവതിയുടെ വീട്ടുകാര്‍ പോലീസില്‍ വിവരമറിയിച്ചു.
പന്നീട് പോലീസ് നടത്തിയ അന്വേഷണത്തില്‍ ഇയാളെ പിടികൂടുകയും ഭാര്യയെ കൊലപ്പെടുത്തിയ വിവരം പ്രതി സമ്മതിക്കുകയും ചെയ്തു. ഇഷ്ടമില്ലാതെ നടന്ന വിവാഹബന്ധത്തില്‍ നിന്ന് ഒഴിവാകാനാണ് കൊലപാതകം നടത്തിയതെന്ന് പ്രതി പോലീസിനോട് പറഞ്ഞു. മൃതദേഹം കത്തിച്ചാല്‍ പിടിക്കപ്പെടില്ലെന്നാണ് കരുതിയതെന്നും പ്രതി് പറഞ്ഞു.