Kerala NewsLatest News
കാറിനിടയില്‍ പെട്ട് കാല്‍നട യാത്രക്കാരന്‍ മരിച്ചു
താനൂര്‍: നിയന്ത്രണം വിട്ട കാറിടിച്ച് കാല്‍നട യാത്രക്കാരന്‍ മരിച്ചു. കല്ലത്താണിയില്‍ താമസിക്കുന്ന കുറുക്കന്‍ അബ്ദുറഹിമാന്‍ (50) ആണ് മരിച്ചത്. തയ്യാല അയ്യായ റോഡില്‍ വെച്ചായിരുന്നു അപകടം. ഇന്ന് രാവിലെ ആറോടെയാണ് സംഭവം.
താനൂര്‍ ഭാഗത്തു നിന്നും വരികയായിരുന്ന കാര്‍ നിയന്ത്രണം വിട്ട് റോഡിന്റെ വലതു വശത്തെ പാടത്തേക്ക് തെറിച്ചു വീഴുകയായിരുന്നു. ഇതിനിടയിലാണ് റോഡിന്റെ വശത്തുണ്ടായിരുന്ന കാല്‍നടയാത്രക്കാരന്‍ കാറിനിടയില്‍ പെട്ടത്.
ഇയാളുമായി കാര്‍ പത്ത് മീറ്ററോളം മുന്നോട്ട് നീങ്ങി. റോഡിന് സമീപമുണ്ടായിരുന്ന തെങ്ങിലിടിച്ച് കാര്‍ മറിയുകയായിരുന്നു. സംഭവ സ്ഥലത്തു വെച്ചു തന്നെ ഇയാള്‍ മരിച്ചു. കാറിന്റെ അമിത വേഗതയാണ് അപകട കാരണമെന്ന് റോഡ് ആക്‌സിഡന്റ് ആക്ഷന്‍ ഫോറം സംസ്ഥാന ട്രഷറര്‍ എം ടി തയ്യാല വ്യക്തമാക്കി.