Latest News
ഷൂട്ടിങ്ങിനിടെ കന്നഡ സ്റ്റണ്ട് താരം ഷോക്കേറ്റ് മരിച്ചു
ബെംഗളൂരു: ഷൂട്ടിങ്ങിനിടെ കന്നഡ സ്റ്റണ്ട് താരം വിവേക് (35) ഷോക്കേറ്റ് മരിച്ചു. 2 പേര്‍ക്കു പരുക്കേറ്റു. ക്രെയിനും ഇരുമ്പുകയറും ഉപയോഗിച്ചുള്ള സംഘട്ടന രംഗങ്ങള്‍ ചിത്രീകരണത്തിനിടെയാണ് ഇവ 11കെവി വൈദ്യുതി ലൈനില്‍ തട്ടുകയും തുടര്‍ന്ന്് അപകടമുണ്ടാവുകയുമായിരുന്നു. രാമനഗര ബിഡദിക്കു സമീപം ജോഗേനഹള്ളിയില്‍ ‘ലവ് യൂ രച്ചു’എന്ന ചിത്രത്തിന്റെ സെറ്റിലായിരുന്നു സംഭവം. അജയ് റാവുവും രചിതാ റാമും പ്രധാന വേഷങ്ങളിലെത്തുന്ന ചിത്രമാണിത്.
അപകടം നടന്ന ഉടന്‍ തന്നെ രാജരാജേശ്വരി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും വിവേക് മരിച്ചു. പരുക്കേറ്റവരെ ഇവിടെ പ്രവേശിപ്പിച്ചിട്ടുണ്ട്. അതേസമയം നേരത്തെ അനുമതി തേടാതെ സ്വകാര്യ റിസോര്‍ട്ടില്‍ ഷൂട്ടിങ് നടത്തിയതിനെതിരെ ബിഡദി പൊലീസ് കേസെടുത്തിട്ടുണ്ട്.