Latest News

സഹോദരിമാരെ പീഡിപ്പിച്ചു, കീടനാശിനി കുടിപ്പിച്ച് കൊലപ്പെടുത്തി

നാലുപേര്‍ ചേര്‍ന്ന് പ്രായപൂര്‍ത്തിയാകാത്ത സഹോദരിമാരെ പീഡിപ്പിച്ചശേഷം കീടനാശിനി കുടിപ്പിച്ച് കൊലപ്പെടുത്തി. സംഭവത്തില്‍ നാല് പ്രതികളെ പോലീസ് അറസ്റ്റ് ചെയ്തു. ഓഗസ്റ്റ് 5, 6 തീയതികളില്‍ രാത്രിയില്‍ ഹരിയാനയിലെ സോനിപ്പത്തിലാണ് സംഭവം. പതിനാലും പതിനാറും വയസ്സുള്ള പെണ്‍കുട്ടികളാണ് കൊല്ലപ്പെട്ടത്. പെണ്‍കുട്ടികളുടെ വീടിനടുത്തു വാടകയ്ക്കു താമസിച്ചിരുന്ന 22നും 25നും ഇടയില്‍ പ്രായമുള്ള അതിഥി തൊഴിലാളികളാണ് സംഭവത്തില്‍ അറസ്റ്റിലായത്.

പെണ്‍കുട്ടികളുടെ വീട്ടിലേക്ക് അതിക്രമിച്ചുകയറിയ പ്രതികള്‍ അമ്മയെ ഭീഷണിപ്പെടുത്തിയ ശേഷം കുട്ടികളെ പീഡിപ്പിക്കുകയായിരുന്നു. തുടര്‍ന്ന് പെണ്‍കുട്ടികളെ കീടനാശിനി കഴിപ്പിക്കുകയും ചെയ്തു. കുട്ടികളുടെ അവസ്ഥ വഷളാകാന്‍ തുടങ്ങിയതോടെ, അവരെ പാമ്പ് കടിച്ചതാണെന്ന് പൊലീസിനോട് പറയണമെന്ന് പ്രതികള്‍ അമ്മയോട് ആവശ്യപ്പെട്ടു.

കുട്ടികളെ ഡല്‍ഹിയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ഒരാള്‍ മരിച്ചിരുന്നു. മറ്റെയാള്‍ ചികിത്സയ്ക്കിടെയും മരിച്ചു. രണ്ടുപേരെയും പാമ്പ് കടിച്ചതായാണ് അമ്മ ആശുപത്രി അധികൃതരോടു പറഞ്ഞത്. എന്നാല്‍ അമ്മയുടെ സംസാരത്തില്‍ സംശയം തോന്നിയ പൊലീസ് അമ്മയെ ചോദ്യം ചെയ്തപ്പോഴാണ് പീഡന വിവരം പുറത്തറിയുന്നത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button