ജനങ്ങൾക്ക് കഴിക്കാൻ ഭക്ഷണമില്ല, അപ്പോഴാണ് നിങ്ങൾ പണം പാഴാക്കുന്നത്; നിങ്ങൾക്ക് നാണമില്ലെ? നടൻ നവാസുദ്ദീൻ സിദ്ദിഖി
കൊവിഡ് മഹാമാരിയിൽ നിന്നും കരകയറാനുള്ള ശ്രമത്തിലാണ് രാജ്യം. കേസുകൾ ദിനം പ്രതി വർധിക്കുകയാണ്. ഓക്സിജൻ ക്ഷാമവും രാജ്യം നേരിടുന്നുണ്ട്. പാവപ്പെട്ടവർക്ക് സഹായഹസ്തവുമായി ഗൗതം ഗംഭീർ, അക്ഷയ് കുമാർ തുടങ്ങിയ താരങ്ങളുമുണ്ട്. എന്നാൽ, ഇതിനിടയിലും അവധി ആഘോഷിക്കുന്ന താരങ്ങളുമുണ്ട്. ഇത്തരക്കാരെ വിമർശിച്ച് രംഗത്തെത്തിയിരിക്കുകയാണ് ബോളിവുഡ് നടൻ നവാസുദ്ദീൻ സിദ്ദിഖി.
നിരവധി താരങ്ങളാണ് മാലിദ്വീപിൽ അവധിക്കാലം ആഘോഷിച്ചുകൊണ്ടുള്ള ചിത്രങ്ങൾ സോഷ്യൽ മീഡിയയിലൂടെ പങ്കുവെയ്ക്കുന്നത്. ‘വലിയ പ്രതിസന്ധിയെ നേരിടുമ്പോൾ ഈ സെലിബ്രിറ്റികൾ അവരുടെ അവധിക്കാല ചിത്രങ്ങൾ പോസ്റ്റ് ചെയ്യുകയാണ്, ജനങ്ങൾക്ക് കഴിക്കാൻ ഭക്ഷണമില്ല, അപ്പോഴാണ് നിങ്ങൾ പണം പാഴാക്കുന്നത്. നിങ്ങൾക്ക് കുറച്ചെങ്കിലും നാണമില്ലെ? മനുഷ്വത്വം പരിഗണിച്ചെങ്കിലും, നിങ്ങളുടെ അവധിക്കാലം നിങ്ങളുടെ ഇടങ്ങളിൽ മാത്രമായി ചുരുക്കുക.’ സിദ്ദിഖി ബോളിവുഡ് ഹംഗാമയോട് പറഞ്ഞു.
അതേസമയം, അവധിയാഘോഷിച്ച് കൊണ്ട് നടിമാരും നടന്മാരും പങ്കുവെയ്ക്കുന്ന ഫോട്ടോയ്ക്ക് വിമർശനവുമായി ആരാധകരും രംഗത്തുണ്ട്. ആരാധകരുടെ സ്നേഹവും പ്രാര്തഥനയുമാണ് നിങ്ങളെ ഇങ്ങനെ വളർത്തിയതെന്നത് മറക്കരുത്, അവർക്കൊരു ദുരന്തമുണ്ടാകുമ്ബോൾ അവരുടെ കൂടെ നിൽക്കാതെ ഇങ്ങനെ ആഘോഷിച്ച് നടക്കാൻ എങ്ങനെ കഴിയുന്നു എന്ന ചോദിക്കുന്നവരും ഉണ്ട്.