പതിവിലേറെ സമയം ഉറങ്ങി, മുത്തശ്ശി വഴക്കു പറഞ്ഞു; പെണ്‍കുട്ടി ആത്മഹത്യ ചെയ്തു
മുംബയ്: പതിവിലേറെ സമയം ഉറങ്ങിയതിന് മുത്തശ്ശി വഴക്കു പറഞ്ഞതിനെ തുടര്‍ന്ന് മനംനൊന്ത് 18 കാരി ആത്മഹത്യ ചെയ്തു. മഹാരാഷ്ട്രയിലെ ഭഡഗോവോണ്‍ സ്വദേശി പൂജാ സുരേഷാണ് ജീവനൊടുക്കിയത്. പതിവിലേറെ വൈകി ഉറക്കമുണര്‍ന്ന പൂജയെ മുത്തശ്ശി വഴക്കു പറഞ്ഞിരുന്നു. ഇതില്‍ മനംനൊന്ത് പൂജാ വീട്ടില്‍ വച്ചിരുന്ന വിഷം എടുത്ത് കുടിക്കുകയായിരുന്നു.
കുറച്ചു സമയത്തിന് ശേഷം തളര്‍ച്ച അനുഭവപ്പെട്ട പൂജയെ വീട്ടുകാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അപ്പോഴാണ്് വിഷം കഴിച്ച വിവരം അറിയുന്നത്. തുടര്‍ന്ന് വിദഗ്ദ്ധ ചികിത്സയ്ക്കു വേണ്ടി മറ്റൊരു ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും ജീവന്‍ രക്ഷക്കാനായില്ല.
സംഭവത്തില്‍ ആത്മഹത്യക്ക് എതിരെ പൊലീസ് കേസ് എടുത്തുവെങ്കിലും തുടര്‍നടപടികള്‍ ഒന്നും ആരംഭിച്ചില്ല. യുവതി ആത്മഹത്യ ചെയ്തതിന് അടുത്തായിട്ടാണ് ഏതാനും മാസങ്ങള്‍ക്കു മുമ്പ് ഒരു അമ്മയും 18 വയസുള്ള മകനും ആത്മഹത്യ ചെയ്തത്.
സ്വത്തു തര്‍ക്കത്തിന്റെ പേരില്‍ ഭാര്യയെ ഭര്‍ത്താവ് വഴക്കു പറഞ്ഞിരുന്നു. ഇതില്‍ മനംനൊന്ത് ഭാര്യ ആത്മഹത്യ ചെയ്യുകയായിരുന്നു. അമ്മ മരിച്ചു കിടക്കുന്നതു കണ്ട് മനം നൊന്ത് മകന്‍ തൊട്ടടുത്ത മുറിയില്‍ കയറി ആത്മഹത്യ ചെയ്യുകയായിരുന്നു.