യുവാവ് തലയ്ക്കടിയേറ്റ് മരിച്ച നിലയില്‍
തിരുവനന്തപുരം: യുവാവിനെ തലയ്ക്കടിയേറ്റ് മരിച്ച നിലയില്‍ കണ്ടെത്തി. നെയ്യാറ്റിന്‍കര മാരായമുട്ടത്താണ് സംഭവം. മാരായമുട്ടം പറകോട്ടുകോണം സ്വദേശി ശാന്തകുമാര്‍ (40) നെയാണ്് മരിച്ച നിലയില്‍ കണ്ടെത്തിയത്.
ഇന്ന് പുലര്‍ച്ചെ വീടിന് സമീപത്തുള്ള പുരയിടത്തില്‍ തലയ്ക്കടിയേറ്റ് രക്തം വാര്‍ന്ന് മരിച്ച നിലയിലാണ് മൃതദേഹം കണ്ടെത്തിയത്്. ആഴത്തിലേറ്റ മുറിവാണ് മരണകാരണമെന്നാണ് പ്രാഥമിക നിഗമനം. എന്നാല്‍ കൊലപാതകമാണോ എന്നും സംശയമുണ്ട്. സംഭവവുമായി ബന്ധപ്പെട്ട് ശാന്ത കുമാറിന്റെ സുഹൃത്തായ അനിലിനെ മാരായമുട്ടം പോലീസ് ചോദ്യം ചെയ്തു.
മറ്റൊരു സുഹൃത്തായ ശ്രീകുമാറിന് വേണ്ടി അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഇവര്‍ രണ്ടുപേരും സംഭവസ്ഥലത്ത് ഉണ്ടായിരുന്നതായും, മൂന്നുപേരും ചേര്‍ന്ന് മദ്യപിച്ചതായും പോലീസ് പറയുന്നു. ശ്രീകുമാറിന്റേതെന്ന് കരുതുന്ന ബൈക്ക് പോലീസ് കണ്ടെത്തിയിട്ടുണ്ട്.
ശാന്തകുമാര്‍ വീടുപണിക്കായി കരുതിയിരുന്ന രൂപ ശ്രീകുമാറിനും, അനിലിനും കൈ വായ്പയായി കൊടുത്തിരുന്നു. ഇത് തിരികെ ചോദിച്ചതു മുതല്‍ ഇവര്‍ തമ്മില്‍ തര്‍ക്കമുണ്ടായിരുന്നതായും പോലീസ് പറയുന്നു.