Kerala NewsLatest News
മാനസിക വെല്ലുവിളി നേരിടുന്നയാള്‍ മരിച്ച നിലയില്‍
വേങ്ങര: മാനസിക വെല്ലുവിളി നേരിടുന്നയാള്‍ കിണറ്റില്‍ വീണ് മരിച്ച നിലയില്‍ കണ്ടെത്തി. ഊരകം വെങ്കുളം മുഹമ്മദ് (56)നെയാണ് കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.
എല്ലാ ദിവസവും ഇയാള്‍ ഈ കിണറിലെ വെള്ളം ഉപയോഗിച്ചാണ് കുളിക്കാറുളളളത്. ഇതുവഴി വന്ന ബന്ധു കിണറരികില്‍ കുട ഇരിക്കുന്നത് കണ്ട് കിണറ്റില്‍ നോക്ക്ിയപ്പോഴാണ് മുഹമ്മദിന്റെ മൃതദേഹം കണ്ടത്. തുടര്‍ന്ന് അഗ്‌നിരക്ഷാസേന സംഭവസ്ഥലത്തെത്തിയാണ്് മൃതദേഹം പുറത്തെടുത്തത്.