വീടിന് മുന്നില്‍ മൂത്രമൊഴിച്ചു; യുവതിയുടെ ജീവനെടുത്ത് കൗമാരക്കാരന്
ന്യൂഡല്‍ഹി: അയല്‍വാസിയുടെ വീടിന് മുമ്പില്‍ നാലു വയസുകാരന് മൂത്രമൊഴിച്ചതിനെ തുടര്‍ന്നുണ്ടായ തര്‍ക്കത്തില്‍ കൗമാരക്കാരന് യുവതിയുടെ ജീവനെടുത്തു. അയല്‍വാസിയായ കൗമാരക്കാരനാണ് 33കാരിയായ സാവിത്ര റാണയെ ബ്ലേഡുകൊണ്ട് ആക്രമിച്ച് കൊലപ്പെടുത്തിയത്.
ഈസ്റ്റ് ഡല്‍ഹിയിലെ അമാന്‍ വിഹാറിലാണ് സംഭവം നടന്നത്. കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പാണ് സാവിത്രിയുടെ മകന് അയല്‍വാസിയുടെ വീടിന് മുമ്പില്‍ മൂത്രമൊഴിച്ചത്. ഇത് വലിയ കലഹത്തിലേക്ക് മാറുകയായിരുന്നു. സമീപവാസികളും കടയുടമകളും ഇടപെട്ട് പ്രശ്നം ്പരിഹരിച്ചിരുന്നു.
പ്രായപൂര്‍ത്തിയാകാത്ത ഈ ബാലനും വഴക്കില്‍ ഇടപെട്ടിരുന്നു. പന്നീട് സാവിത്രിയുടെ കടയിലെത്തി കൗമാരക്കാരനായ പ്രതി വിഷയം വീണ്ടും സംസാരിച്ചു. ഇത് വീണ്ടും പ്രശ്നങ്ങള്‍ക്ക് വഴി തെളിയിച്ചു. ഈ കലഹം അവസാനിച്ചത് കൊലപാതകത്തിലായിരുന്നു.
റാണയെ ബ്ലേഡ്കൊണ്ട ്ആക്രമിച്ച ശേഷം പ്രതി അവിടെ നിന്നും രക്ഷപ്പെട്ടെന്ന് ഡി.സി.പി പ്രണവ് തയാല് പറഞ്ഞു. മാരകമായ പരിക്കിനെ തുടര്‍ന്നാണ് യുവതി മരിച്ചത്. പൊലീസ് കേസ് അന്വേഷിച്ച് വരികയാണ്. പ്രതിയെ പൊലീസ് കസ്റ്റഡിയിലെടുത്തു.