പുത്തന്‍ സൈക്കിള്‍ വൃന്ദ ചവിട്ടിയത് മടക്കമില്ലാ യാത്രയിലേക്ക്.
കോഴിക്കോട്: പുത്തന്‍ സൈക്കിള്‍ ചവിട്ടി വൃന്ദ പോയത് മരണത്തിലേക്ക്. പുതുതായി കിട്ടിയ കൂട്ടുകാരനെ കൂട്ടുകാര്‍ക്ക് പരിചയപ്പെടുത്തി കൊടുക്കാനായി വീട്ടില്‍ നിന്നും ഇറങ്ങിയ വൃന്ദയ്ക്ക് പക്ഷേ സൈക്കിളിനെ ചങ്ങാതിമാര്‍ക്ക് കാണിച്ചു കൊടുക്കാനായില്ല.
അതിന് മുന്‍പ് വൃന്ദ യാത്രയായി. ചേവരമ്പലം ഹൗസിങ് ബോര്‍ഡ് ഫ്‌ളാറ്റില്‍ താമസിക്കുന്ന എട്ടാം ക്ലാസുകാരിക് അച്ഛന്‍ വിനോദ് കുമാറും അമ്മ സരിതയും വാങ്ങി കൊടുത്തതായിരുന്നു പുത്തന്‍ സൈക്കിള്‍. സന്തോഷത്തില്‍ സൈക്കിള്‍ റോഡിലേക്ക് കയറ്റുന്നതിനിടെയുള്ള ചെറിയ ഇറക്കത്തില്‍ നിയന്ത്രണം വിട്ടു മതിലില്‍ ഇടിച്ചു.
പുറമെ കാര്യമായ പരിക്കേറ്റില്ലെങ്കിലും ഇടിയുടെ ആഘാതത്തില്‍ സൈക്കിള്‍ ഹാന്‍ഡില്‍ വൃന്ദയുടെ വയറിലും ഇടിക്കുകയും ചെറുകുടലിന് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. തുടര്‍ന്ന് വൃന്ദയ്ക്ക് ശസ്ത്രക്രിയ നടത്തിയിരുന്നു.
ശസ്ത്രക്രിയ കഴിഞ്ഞ് മകള്‍ തിരിച്ചുവരുമെന്ന അച്ഛന്റെയും അമ്മയുടെയും വിശ്വാസത്തെ തകര്‍ത്ത് വൃന്ദ യാത്ര പറയുകയായിരുന്നു.