വിവാഹാഭ്യര്‍ത്ഥന നിരസിച്ച യുവതിയെ കാറിനകത്താക്കി യുവാവ് തീകൊളുത്തി
ബംഗളൂരു: വിവാഹാഭ്യര്‍ത്ഥന നിരസിച്ച ദേഷ്യത്തില്‍ യുവതിയെ കാറിനകത്ത് വച്ച് യുവാവ് സ്വയം തീകൊളുത്തി. കര്‍ണാടകയിലെ ചാമരാജനഗര്‍ ജില്ലയിലാണ് സംഭവം നടന്നത്. ശ്രീനിവാസും (23), കാഞ്ചന (22) ആണ് മരിച്ചത്.
ഇരുവരുടെയും കത്തിക്കരിഞ്ഞ മൃതദേഹമാണ് കണ്ടെത്തിയത്. കൂടെ ഉണ്ടായിരുന്ന 22കാരി കാറിനകത്ത് തീ ആളിപ്പടര്‍ന്നതിനെ തുടര്‍ന്ന് പൊള്ളലേറ്റ് മരിച്ചതായി പൊലീസ് പറയുന്നു. കാറിനകത്ത് പെട്രോള്‍ ഒഴിച്ച ശേഷം യുവാവ് സ്വയം തീകൊളുത്തുകയായിരുന്നുവെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. ഇരുവരും സംഭവസ്ഥലത്തു വെച്ചു തന്നെ മരിച്ചതായാണ് പൊലീസ് പറയുന്നത്.
സംഭവത്തില്‍ കൊലപാതക കേസ് രജിസ്റ്റര്‍ ചെയ്ത് പൊലീസ് അന്വേഷണം ആരംഭിച്ചു. സര്‍ക്കാര്‍ ആശുപത്രിയിലെ നഴ്സാണ് കാഞ്ചന. ശ്രീനിവാസ് കാബ് ഡ്രൈവറാണ്. നിരവധി തവണ ശ്രീനിവാസ് വിവാഹാഭ്യര്‍ഥന നടത്തിയതായും അപ്പോഴെല്ലാം കാഞ്ചന നിരസിച്ചതായും പൊലീസ് പറയുന്നു.
ഗ്രാമത്തില്‍ ഇറക്കാമെന്ന് പറഞ്ഞ് ശ്രീനിവാസ് കാഞ്ചനയ്ക്ക് ലിഫ്റ്റ് വാഗ്ദാനം ചെയ്തു. ഇതേതുടര്‍ന്ന്് കാറില്‍ കയറിയ കാഞ്ചനയെ കൊന്ന് യുവാവ് ആത്മഹത്യ ചെയ്യുകയായിരുന്നുവെന്നാണ് പൊലീസ് പറയുന്നത്.