Kerala NewsLatest News

ഒറ്റയ്ക്ക് താമസിച്ചിരുന്ന സ്വാതന്ത്ര്യ സമര സേനാനി വീടിനുള്ളില്‍ മരിച്ച നിലയില്‍

തൃശൂര്‍: തനിച്ചു താമസിച്ചു വരികയായിരുന്ന സ്വതന്ത്ര്യ സമര സേനാനി പാപ്പു അന്തരിച്ചു. കൊടകരയിലെ വീട്ടില്‍ തനിച്ച് താമസിച്ചിരുന്ന ഇദ്ദേഹം മൂന്നു ദിവസം മുന്‍പ് മരിച്ചതാവാനാണ് സാധ്യതയെന്ന് എന്ന് പൊലീസ് വ്യക്തമാക്കി.

വീടിനുളളില്‍ നിന്ന് ദുര്‍ഗന്ധം വന്നതിനെ തുടര്‍ന്ന് വീട് പരിശോധിച്ചപ്പോള്‍ ആണ് മരണ വിവരം പുറത്തറിഞ്ഞത്. 1942 ഇല്‍ ക്വിറ്റ് ഇന്ത്യ സമരത്തില്‍ പങ്കെടുത്ത് 33 ദിവസം ജയിലില്‍ കിടന്നിട്ടുണ്ട് ഇദ്ദേഹം. കളക്ടറുടെ ഇടപെടലിനെ തുടര്‍ന്ന് വീട് പുതുക്കി നല്‍കിയിരുന്നു. മൃതദേഹംആശുപത്രിയിലേക്ക് മാറ്റി.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button