Kerala NewsLatest News
ഭര്‍ത്താവിന്റെ വീട്ടില്‍ യുവതി തൂങ്ങി മരിച്ച നിലയില്‍
ചെറുതുരുത്തി: ഭര്‍ത്താവിന്റെ വീട്ടില്‍ യുവതിയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. ദേശമംഗലം വറവട്ടൂരിലെ മണ്ണേങ്കോട്ട് വളപ്പില്‍ ശിവരാജന്റെ ഭാര്യയായ കൃഷ്ണപ്രഭയാണ് (23) മരിച്ചത്.
ശനിയാഴ്ച ഉച്ചയോടെ കൃഷ്ണപ്രഭയെ കാണാത്തതിനെ തുടര്‍ന്ന് വീട്ടുകാര്‍ അന്വേഷിച്ചപ്പോഴാണ് മുറി അടഞ്ഞുകിടക്കുന്നതായി് ശ്രദ്ധയില്‍പെട്ടത്.
വാതില്‍ തുറന്ന്് ഉള്ളില്‍ കടന്നപ്പോഴാണ് തൂങ്ങിയ നിലയില്‍ കണ്ടത്. ഉടന്‍ തന്നെ പട്ടാമ്പി ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിച്ചു. വടക്കാഞ്ചേരി തഹസില്‍ദാറും ചെറുതുരുത്തി പൊലീസും ആശുപത്രിയിലെത്തി. മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനായി അത്താണി മെഡിക്കല്‍ കോളജിലേക്ക് മാറ്റി.