Kerala NewsLatest News
മണ്ണാര്‍ക്കാട് കുരുത്തിച്ചാലില്‍ ഒഴുക്കില്‍പ്പെട്ട് കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി
പാലക്കാട്: ഒഴുക്കില്‍പ്പെട്ട് കാണതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി. മണ്ണാര്‍ക്കാട് കുരുത്തിച്ചാലില്‍ കാണാതായ വളാഞ്ചേരി സ്വദേശി ഹാരിസിന്റെ മൃതദേഹമാണ് കണ്ടെത്തിയത്. കുളിക്കാന്‍ ഇറങ്ങിയ സ്ഥലത്തുനിന്ന് ഒരു കിലോ മീറ്ററോളം താഴെ നിന്നാണ് മൃതദേഹം കണ്ടെത്തിയത്.
കഴിഞ്ഞ ദിവസം വൈകിട്ടായിരുന്നു അഞ്ചംഗ സംഘം വെള്ളച്ചാട്ടത്തില്‍ കുളിക്കാന്‍ ഇറങ്ങിയത്. ഇന്ന് ഉച്ചയോടെയാണ് ഫയര്‍ഫോഴ്ശ് സംഘം മൃതദേഹം കണ്ടെത്തിയത്.