Kerala NewsLatest News
ഹൃദയാഘാതം; സൗദി അറേബ്യയില്‍ മലയാളി മരിച്ചു
റിയാദ്: സൗദി അറേബ്യയില്‍ മലയാളി ഹൃദയാഘാതം മൂലം മരിച്ചു. ആലപ്പുഴ, ചെങ്ങന്നൂര്‍, കൊല്ലുകടവ്, ചെറിയനാട്, കുഴിയത്ത് വീട്ടില്‍ പാപ്പി ജോസ് കനായത്തില്‍ ആണ് മരിച്ചത്. ഹൃദയ സ്തംഭനം ഉണ്ടായതിനെത്തുടര്‍ന്ന് ഉടന്‍ തന്നെ സമീപത്തുളള ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചു.
ഏഴ് വര്‍ഷമായി ദമ്മാമിലെ ഒരു ഫാക്ടറിയിലെ ജീവനക്കാരനായിരുന്നു പാപ്പി ജോസ്. നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കിയ ശേഷം മൃതദേഹം നാട്ടിലെത്തിക്കുമെന്ന് സാമൂഹിക പ്രവര്‍ത്തകന്‍ നാസ് വക്കം വ്യക്തമാക്കി. ജെസി ജോസ് ആണ് ഭാര്യ.