ഓടികൊണ്ടിരുന്ന ബൈക്കില്‍ മയില്‍ പറന്നു വന്നിടിച്ചു;ബൈക്ക് യാത്രക്കാരന്‍ ദാരുണാന്ത്യം.
തൃശൂര്‍: ഓടികൊണ്ടിരുന്ന ബൈക്കില്‍ മയില്‍ പറന്നു വന്നിടിച്ച് ബൈക്ക് യാത്രക്കാരന്‍ ദാരുണാന്ത്യം. പുന്നയൂര്‍ക്കുളം പീടികപറമ്പില്‍ പ്രമോസ് (34) ആണ് മരിച്ചത്.
അയ്യന്തോള്‍-പുഴക്കല്‍ റോഡില്‍ പഞ്ചിക്കലിലെ ബിവറേജസ് ഔട്ട്‌ലെറ്റ് വഴി പോകുന്നതിനിടെ പ്രമോസും ഭാര്യ വീണയും സഞ്ചരിച്ച വാഹനത്തില്‍ വന്നിടിക്കുകയായിരുന്നു. ഇതോടെ നിയന്ത്രണം വിട്ട ബൈക്ക് സമീപത്തെ മതിലില്‍ ചെന്നിടിച്ചു.
അപകടത്തില്‍ പ്രമോസിനും വീണയ്ക്കും പരിക്ക് പറ്റുകയായിരുന്നു. സ്വകാര്യ ബാങ്ക് ജീവനക്കാരനായ പ്രമോസും വീണയുമായി കല്ല്യാണം കഴിഞ്ഞിട്ട് നാല് മാസം ആയിട്ടേ ഉള്ളൂ. നിയന്ത്രണം വിട്ട് പ്രമോസിന്റെ ബൈക്ക് മറിയുന്നതിനിടയില്‍ സമീപത്തുണ്ടായിരുന്ന ബൈക്കിനെയും ഇടിച്ചിരുന്നു.
ഇതോടെ ബൈക്ക് യാത്രക്കാരനായ വാടാനപ്പിള്ളി നടുവില്‍ക്കര വടക്കന്‍ വീട്ടില്‍ മോഹനന്റെ മകന്‍ ധനേഷിനും (37) പരിക്കേറ്റിട്ടുണ്ട്. അപകടത്തിന് കാരണമായ മയിലും സംഭവസ്ഥലത്ത് വച്ച് തന്നെ ചത്തു.