DeathKerala NewsLatest NewsLaw,Local NewsNews
തിരുവനന്തപുരം ഫോർട്ട് പൊലീസ് സ്റ്റേഷനിൽ കസ്റ്റഡി മരണം,

തിരുവനന്തപുരം ഫോർട്ട് പൊലീസ് സ്റ്റേഷനിൽ കസ്റ്റഡി മരണം ഉണ്ടായി. ആത്മഹത്യക്ക് ശ്രമിച്ച മോഷണക്കേസ് പ്രതി അൻസാരിയാണ് മരണപ്പെട്ടത്. ഞായറാഴ്ച വൈകിട്ടോടെ സ്റ്റേഷനിൽ മൊബൈൽ മോഷ്ടിച്ചെന്നു ആരോപിച്ചു പോലീസ് പിടികൂടി കൊണ്ടുവന്ന അൻസാരി സ്റ്റേഷന്റെ സുചിമുറിയിൽ തൂങ്ങിമരിച്ചുവെന്നാണ് പോലീസ് പറയുന്നത്. തുടർന്ന് ഇയാളെ ജനരൽ ആശുപത്രിയിലും മെഡിക്കൽ കോളജിലും എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൊബൈൽ മോഷ്ടിച്ചതിനാണ് അൻസാരിയെ പൊലീസ് പിടികൂടിയിരുന്നത്. കൂടുതൽ വിവരങ്ങൾ അറിവായിട്ടില്ല. മോഷണക്കുറ്റം ആരോപിച്ച് നാട്ടുകാർ പിടികൂടിയ പ്രതിയെ കിഴക്കേകോട്ടയിൽ നിന്ന് കൂട്ടിക്കൊണ്ടു വരികയായിരുന്നു.
