റിമാന്‍ഡ് പ്രതി ഷമീറിന്റെ മരണം, മൂന്ന് ഉദ്യോഗസ്ഥര്‍ക്ക് സസ്പെന്‍ഷന്‍.

തൃശ്ശൂരിലെ അമ്പിളിക്കല കോവിഡ് സെന്‍ററിൽ റിമാന്‍ഡ് പ്രതി ഷമീർ മരണപ്പെട്ട സംഭവത്തിൽ മൂന്ന് ഉദ്യോഗസ്ഥര്‍ക്ക് സസ്പെന്‍ഷന്‍. ഷമീറിന്‍റെ മരണത്തില്‍ ഉദ്യോഗസ്ഥര്‍ക്ക് പങ്കുണ്ടെന്ന ഭാര്യ സുമയ്യയുടെ വെളിപ്പെടുത്തലിനെ തുടർന്നാണ് നടപടി ഉണ്ടായത്. കുറ്റക്കാരെന്ന് തെളിഞ്ഞാൽ കൂടുതൽ പേർക്കെതിരെ നടപടിയുണ്ടാകുമെന്ന് ജയിൽ ഡി.ജി.പി ഋഷിരാജ് സിങ്ങ് പറഞ്ഞിട്ടുണ്ട്.
ഷമീറിന്‍റെ മരണത്തിൽ ഭാര്യ സുമയ്യ ജയിൽ മേധാവി ഋഷിരാജ് സിങ് ഉൾപ്പെടെയുള്ളവർക്കെതിരെ ഗുരുതര വെളിപ്പെടുത്തലുകൾ നടത്തിയിരുന്നു. തുടർന്നാണ്ഉദ്യോഗസ്ഥർക്കെതിരെയുള്ള നടപടി വരുന്നത്. അസിസ്റ്റന്‍റ് പ്രിസൺ ഓഫീസർമാരായ റിജു, സുഭാഷ്, അസിസ്റ്റന്‍റ് സൂപ്രണ്ട് അതുൽ എന്നിവർക്കാണ് സസ്‌പെൻഷൻ. അന്വേഷണത്തിന് വിയ്യൂർ ജയിൽ സൂപ്രണ്ട് എ.ജി. സുരേഷിനെ ചുമതലപ്പെടുത്തിയിട്ടുണ്ട്. കുറ്റക്കാരെന്ന് കണ്ടെത്തുന്നവർക്കെതിരെ കർശന നടപടി തുടരുമെന്ന് ജയിൽ മേധാവി ഋഷിരാജ് സിങ്ങ് വ്യക്തമാക്കി.