keralaKerala NewsLatest NewsUncategorized

വിപഞ്ചികയുടെയും മകളുടെയും മരണം: കൊലപാതകമെന്ന സംശയം, കുടുംബം ഹൈക്കോടതിയെ സമീപിച്ചു

ഷാർജയിൽ മരണപ്പെട്ട മലയാളി യുവതി വിപഞ്ചികയും ഒന്നര വയസ്സുള്ള മകളുടെയും മരണം കൊലപാതകമാകാമെന്ന സംശയവുമായി കുടുംബം. ഇരുവരുടെയും മരണത്തിൽ ദുരൂഹതയുണ്ടെന്നും ഇവരുടെ മൃതദേഹം നാട്ടിലെത്തിച്ച് വീണ്ടും പോസ്റ്റ്‌മോർട്ടം നടത്തണമെന്നും മാണ് കുടുംബം ഹൈക്കോടതിയിൽ സമർപ്പിച്ച ഹർജിയിൽ ആവശ്യപ്പെട്ടു.

മരണത്തിന് പിന്നാലെ മൃതദേഹം ഷാർജയിൽ തന്നെ സംസ്‌കരിക്കാൻ തയ്യാറെടുപ്പുകൾ നടന്നിരുന്നെങ്കിലും അതിന് അനുവദിക്കരുതെന്നായിരുന്നു കുടുംബത്തിന്റെ ആവശ്യം. വിപഞ്ചികയുടെ അമ്മയുടെ സഹോദരി ഷീലയാണ് ഹൈക്കോടതിയിൽ ഹർജി നൽകിയത്. ഹർജി നാളെ (ബുധൻ) ഹൈക്കോടതി പരിഗണിക്കും.

“എന്റെ കുട്ടിയും കൊച്ചുമകളുമാണ്. ഹൈന്ദവരീതി പ്രകാരം നാട്ടിൽ തന്നെ സംസ്‌കരിക്കണം എന്നാണ് ആഗ്രഹം.” രണ്ട് പേരുടെയും മൃതദേഹം തിരിച്ചുകിട്ടുമെന്ന് പ്രതീക്ഷിക്കുന്നതായും എല്ലാ തലങ്ങളിലും സഹായം ലഭിക്കുന്നതായും വിപഞ്ചികയുടെ അമ്മ പറഞ്ഞു.
വിപഞ്ചികയുടെ അമ്മയെ ആശ്വസിപ്പിച്ച കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപി, മൃതദേഹം നാട്ടിലെത്തിക്കാൻ എല്ലാ ശ്രമങ്ങളും നടക്കുകയാണെന്നും കോണ്‍സുലേറ്റിന്റെ ഭാഗത്തുനിന്നും ശക്തമായ ഇടപെടലുണ്ടായതിനാൽ ഇപ്പോൾ സംസ്‌കാരം തടഞ്ഞിരിക്കുന്നതാണെന്നും അറിയിച്ചു.

“ഫോറൻസിക് റിപ്പോർട്ടും കോണ്‍സുലേറ്റിന്റെ അംഗീകൃത അനുമതിയും ലഭിക്കാതെ മൃതദേഹം വിട്ടുകൊടുക്കില്ല. അതിനായി കാത്തിരിക്കുകയാണ്. ഹൈക്കോടതിയിൽ നിന്ന് ഇടക്കാല ഉത്തരവ് ലഭിച്ചാൽ ഉടൻ തന്നെ നിയമനടപടികൾ ആരംഭിക്കുമെന്നും അതിന് ശേഷമാണ് ഷാർജയിലേക്ക് കത്ത് അയക്കുന്നതെന്നും” മന്ത്രിയുടെ നിയമസഹായി മാധ്യമങ്ങളോട് പറഞ്ഞു.

വിപഞ്ചികയുടെയും മകളുടെയും മരണത്തിൽ നിന്നുമുള്ള സത്യാവസ്ഥ പുറത്തുവരണമെന്നുമാണ് കുടുംബത്തിന്റെ ആവശ്യം.

Tag: Death of Vipanchika and her daughter: Suspecting murder, family approaches High Court

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button