വി എസ് അച്യുതാനന്ദന്റെ നിര്യാണം: പിഎസ്‌സി പരീക്ഷകൾ മാറ്റിവെച്ചു
മുൻ മുഖ്യമന്ത്രി വി എസ് അച്യുതാനന്ദന്റെ അന്തരവിനെ തുടർന്ന് നാളെ (ജൂലൈ 23) നടത്താനിരുന്ന കേരള പബ്ലിക് സർവീസ് കമ്മീഷന്റെ (പി.എസ്.സി) കുറെ പരീക്ഷകൾ മാറ്റിവെച്ചു.
മാറ്റിയ പരീക്ഷകൾ:
പൊതുമരാമത്ത് / ജലസേചന വകുപ്പുകളിലെ സെക്കന്റ് ഗ്രേഡ് ഓവർസിയർ / ഡ്രാഫ്റ്റ്സ്മാൻ (സിവിൽ) – കാറ്റഗറി നമ്പർ 8/2024
ജലസേചന വകുപ്പിലെ സെക്കന്റ് ഗ്രേഡ് ഓവർസിയർ / ഡ്രാഫ്റ്റ്സ്മാൻ (സിവിൽ) – പട്ടിക വർഗ്ഗക്കാർക്ക് മാത്രം – കാറ്റഗറി നമ്പർ 293/2024
കേരള സംസ്ഥാന പട്ടികജാതി/പട്ടികവർഗ്ഗ വികസന കോർപ്പറേഷനിലെ ട്രേസർ – കാറ്റഗറി നമ്പർ 736/2024
പുതുക്കിയ തീയതികൾ പിന്നീട് അറിയിക്കുമെന്ന് പി.എസ്.സി അറിയിച്ചു. അതേസമയം, നാളെ നിശ്ചയിച്ചിരുന്ന പി.എസ്.സി അഭിമുഖങ്ങൾ യഥാസമയം നടക്കുമെന്നും അറിയിപ്പിൽ വ്യക്തമാക്കി.
പ്രിയ നേതാവിനെ ഒരു നോക്ക് കാണാൻ ആയിരക്കണക്കിന് ആളുകൾ തിരുവനന്തപുരം ദർബാർ ഹാളിലേക്ക് ഒഴുകിയെത്തുകയാണ്. മുഖ്യമന്ത്രി പിണറായി വിജയൻ, മന്ത്രിമാർ, സിപിഐഎം നേതാക്കൾ എന്നിവർ വി എസിന് അന്ത്യാഞ്ജലി അർപ്പിച്ചു.
ഇന്ന് ഉച്ചയ്ക്ക് ശേഷം തിരുവനന്തപുരം മുതൽ ആലപ്പുഴയിലെ വേലിക്കകത്തെ വസതിയിലേക്കാണ് മൃതദേഹം വിലാപയാത്രയായി കൊണ്ടുപോകുന്നത്. നാളെ രാവിലെ ആലപ്പുഴ സി.പി.എം ജില്ലാ കമ്മിറ്റി ഓഫീസിൽ പൊതുദർശനത്തിനുശേഷം വൈകീട്ടോടെ ആലപ്പുഴ വലിയ ചുടുകാട്ടിൽ സംസ്കാരം നടക്കും.
വി എസ് അച്യുതാനന്ദന് ആദരമായി സംസ്ഥാനത്ത് മൂന്ന് ദിവസം ഔദ്യോഗിക ദുഃഖാചരണം പ്രഖ്യാപിച്ചിട്ടുണ്ട്. ഇന്ന് സംസ്ഥാനത്ത് പൊതു അവധിയാണ്.
Tag: Death of VS Achuthanandan: PSC exams postponed