Kerala NewsLatest News
വണ്ടിപ്പെരിയാറില്‍ കുഞ്ഞിനെ പീഡിപ്പിച്ച് ജീവനെടുത്ത കേസ്; കുറ്റപത്രം ചൊവ്വാഴ്ച സമര്‍പ്പിക്കും
ഇടുക്കി: വണ്ടിപ്പെരിയാറില്‍ കുഞ്ഞിനെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ സംഭവത്തിലെ കുറ്റപത്രം ഉടന്‍ സമര്‍പ്പിക്കും. കുറ്റപത്രം ചൊവ്വാഴ്ച സമര്‍പ്പിക്കുമെന്ന് പൊലീസ് പറഞ്ഞു. അയല്‍വാസിയും ചുരക്കുളം എസ്റ്റേറ്റിലെ അര്‍ജുനാണ് കേസിലെ പ്രതി.
പ്രതിയെ പിടികൂടി 38 ദിവസത്തിനുള്ളിലാണ് കുറ്റപത്രം സമര്‍പ്പിക്കുന്നത്്. പ്രതിക്ക് പരമാവധി ശിക്ഷ ഉറപ്പാക്കുന്നതിനും സ്വാഭാവിക ജാമ്യം കിട്ടാതിരിക്കുന്നതിനും വേണ്ടിയാണ് കുറ്റപത്രം നേരത്തെ സമര്‍പ്പിക്കുന്നതെന്ന് പൊലീസ് വ്യക്തമാക്കി.
കേസില്‍ 36 സാക്ഷികള്‍, 150 ത്തിലധികം പേരുടെ മൊഴി എന്നിവ ഇപ്പോള്‍ രേഖപ്പെടുത്തിയിട്ടുണ്ട്. പോക്‌സോ, ബലാത്സംഗം, കൊലപാതകം എന്നിങ്ങനെ ആറ് വകുപ്പുകളാണ് പ്രതി അര്‍ജുനെതിരെ കേസെടുത്തിരിക്കുന്നത്. ആറ് വയസ്സുകാരിയെ ലയത്തിനുള്ളില്‍ കൊല്ലപ്പെട്ട നിലയില്‍ ജൂണ്‍ 30 നാണ് കണ്ടെത്തിയത്.