വൈറ്റിലയിലെ ഗതാഗത കുരുക്കഴിക്കാൻ 1.5 കോടി രൂപയുടെ പദ്ധതിക്ക് തീരുമാനം

കൊച്ചി: വൈറ്റില ജംക്ഷനിലെ ഗതാഗതക്കുരുക്കഴിക്കാൻ 1.5 കോടി രൂപയുടെ പ്രവൃത്തി കൾ നടപ്പാക്കും. മന്ത്രി പി. രാജീ : വിൻ്റെ അധ്യക്ഷതയിൽ കഴി ഞ്ഞ ദിവസം തിരുവനന്തപുര ത്തു ചേർന്നയോഗത്തിലാണു തീരുമാനം.വൈറ്റില ഗതാഗത പരിഷ്കാരത്തിനു ട്രാഫിക് പൊലീസ് തയാറാക്കിയ വിശദ പ്ലാനും പി ന്നീട് ഗതാഗത വകുപ്പ് നടപ്പാ ക്കിയ പ്ലാനും കൂട്ടിച്ചേർത്തുള്ള പരിഷ്കാരമാവും ജംക്ഷനിൽ നടപ്പാക്കുക.
1.5 കോടി രൂപ റോഡ് സുര ക്ഷ അതോറിറ്റിയിൽ നിന്നു ലഭ്യ മാക്കും. പൊതുമരാമത്ത് വകുപ്പ് ദേശീയപാത വിഭാഗം ഇതിന്റെ എസ്‌റ്റിമേറ്റ് തയാറാക്കി.
വർക്ക് ടെൻഡർ ചെയ്യാൻ ഒരു മാസം വേണം. കരാർ ഉറപ്പിച്ചാൽ ഒരു മാസം കൊണ്ടു പൂർത്തിയാക്കും. എസ്.എ റോഡിൽ നിന്നുള്ള വാഹനങ്ങൾക്കും തൃപ്പൂണി ത്തുറ റോഡിൽ നിന്നുള്ള വാഹ നങ്ങൾക്കും വേഗത്തിൽ ജംക് ഷൻ കടന്നുപോകാൻ പാകത്തി ലാണു പരിഷ്കാരം. ഇതോടെ ഈ 2 റോഡുകളിലും വാഹന ങ്ങളുടെ നിര കുറയും.പാലാരിവട്ടം ഭാഗത്തുനിന്ന് വരുന്ന എല്ലാ വാഹനങ്ങളും തൃപ്പൂണിത്തുറ റോഡിലേക്കു കട ക്കുന്നതു മൊബിലിറ്റി ഹബ് വഴിയായിരിക്കും. നിലവിലെ റോ ഡിൽ നിന്നു ഹബ്ബിലേക്കുള്ള പുതിയ റോഡ് നിർമിക്കും.അവിടെ ഉപേക്ഷിച്ചിട്ടിരിക്കുന്ന ക്രെയിൻ ഇതിനായി മാറ്റണം. വൈറ്റില ക്ഷേത്രത്തിനു സമീപ ത്തെ റോഡിലൂടെ വാഹനങ്ങൾ പുറത്തേക്കു പോകണം.വൈറ്റില മേൽപാലത്തിന്റെ അടിയിൽ, പാലത്തിന്റെ അത്ര തന്നെ വീതിയിൽ കോൺക്രീറ്റ് ചെയ്ത സെന്റർ മീഡിയൻ ഇരു വശത്തും 2 മീറ്റർ വരെ വീതിയിൽ 80 മീറ്റർ നീളത്തിൽ പോളിക്കും . പാലാരിവട്ടം ഭാഗത്തുനി ന്നു വരുന്ന വാഹനങ്ങൾക്ക് ഇതുവഴി ഹബ്ബിലേക്ക് ഫ്രീ ലെഫ്റ്റ് കിട്ടും.
പാലാരിവട്ടം, തമ്മനം ഭാഗത്തേക്കും ഫ്രീ യൂ ടേണും കിട്ടും. 80 മീറ്റർ നീള ത്തിൽ ഇരുവശത്തുമായി 4 മീറ്റർ റോഡ് കൂടു തൽ കിട്ടുന്നതോ ടെ വാഹനങ്ങളുടെ നീക്കം എളുപ്പമാവും .പവർ ഹൗസ് സ്‌റ്റോപ്പിലെ ബസ് സ്‌റ്റോപ് ക്രമീകരി ക്കും. തൃപ്പൂണി ത്തുറ റോഡിൽ നി ന്നു എസ്എ റോ ഡിലേക്കുള്ള വാ ഹനങ്ങളുടെ നീ ണ്ട നിര ഒഴിവാ ക്കാൻ ഹബ് എക്സിറ്റ് മുതൽ വൈറ്റില ജംക്ഷൻ വരെ പടിഞ്ഞാറോ ട്ടുള്ള ട്രാക്കിന്റെ വീതി കൂട്ടും. കൂ ടുതൽ വാഹനങ്ങളെ ഇവിടെ ഹോൾഡ് ചെയ്യാം. ജംക്ഷനിൽ ട്രയാംഗിൾ മീഡിയന്റെ മൂല അരിയും. കുന്നറ പാർക്ക് വൈറ്റില വരെ ഗതാഗതക്കുരു ക്കിന്റെ പ്രധാന കാരണം ഓവർ ടേക്കിങ് ആണ്. ഇവിടെ മീഡിയൻ വേർതിരിക്കും.എസ്എ റോഡിലെ തിരക്കാ ണ് വൈറ്റിലയിലെ ഏറ്റവും ഗുരു തര പ്രശ്നം. ജംക്ഷനിലേക്കു വാഹനങ്ങൾ കടക്കുന്ന ഭാഗ ത്തെ വീതി വെറും 4 മീറ്ററാണ്. ഒരു ഭാഗത്തു ബഹുനില കെട്ടിട മാണെന്നതിനാൽ ഇനി ഇവിടെ വീതികൂട്ടാൻ കഴിയില്ല. ഈ കു പ്പിക്കഴുത്തിനും ജംക്ഷനും ഇട യിലുള്ള ഭാഗത്തു പരമാവധി വയ ഹനങ്ങൾ ഹോൾഡ് ചെയ്ത് സിഗ്നൽ ലഭിക്കുമ്പോൾ ഒന്നിച്ചുതു കടത്തിവിടുകയെന്നതാണു പരി ഹാരം. ജംക്ഷൻ മീഡിയന്റെ ട്രയാംഗിളുകൾ അരിഞ്ഞും വീത യുള്ള മീഡിയൻ മുറിച്ച് ഹബ്ബി ലേക്കു പുതിയൊരു പ്രവേശന മാർഗം ഉണ്ടാക്കിയും കൂടുതൽ വാഹനങ്ങൾ കടത്തിവിടാം ഒറ്റ സിഗ്നലിൽ ഹബ്ബിലേക്കും തൃപ്പി മുതൽണിത്തുറ റോഡിലേക്കും കുണ്ടന്നൂർ ഭാഗത്തേക്കും വാഹനങ്ങൾ കടന്നു പോകും
#Decision on a project worth 1.5 crore rupees to ease traffic congestion in Vytilla.