ഹിന്ദു പിൻതുടർച്ചാവകാശ നിയമത്തിൽ സുപ്രീംകോടതിയുടെ നിർണ്ണായക വിധി.

ഹിന്ദു പിൻതുടർച്ചാവകാശ നിയമത്തിൽ സുപ്രീംകോടതിയുടെ നിർണ്ണായക വിധി. പെൺമക്കൾക്ക് പാരമ്പര്യ സ്വത്തിൽ തുല്യാവകാശമുണ്ടെന്ന് പറഞ്ഞ സുപ്രീംകോടതി പെൺമക്കൾ ജീവിതാവസാനംവരെ തുല്യ അവകാശമുളള മക്കൾ തന്നെയാണെന്നും വ്യക്തമാക്കി. ജസ്റ്റിസ് അരുൺമിശ്ര അദ്ധ്യക്ഷനായി മൂന്നംഗ ബെഞ്ചിന്റേതാണ് ഈ സുപ്രധാന വിധി. ജന്മമാണ് അവകാശത്തിന്റെ മാനദണ്ഡമെന്നും തുല്യ അവകാശമാണെന്നും മൂന്നംഗ ബഞ്ച് വിധിക്കുകയായിരുന്നു. 1956 ലാണ് ഹിന്ദു പിന്തുടർച്ചാവകാശ നിയമം നിലവിൽ വന്നത്. പിന്നീട് 2005ൽ ഈ നിയമം ഭേദഗതി ചെയ്തു. സ്ത്രീ,പുരുഷന്മാർക്ക് തുല്യ പരിഗണന നൽകുന്നതായിരുന്നു ഹിന്ദു പിന്തുടർച്ചാവകാശ ഭേദഗതി നിയമം. ഭേദഗതിയിലെ നിയമപ്രശ്നങ്ങൾ ചോദ്യം ചെയ്തുളള ഹർജികളിലാണ് പുതിയ കോടതി വിധി ഉണ്ടായിരിക്കുന്നത്.
ഹിന്ദു പിന്തുടര്ച്ചാവകാശ നിയമ ഭേദഗതി സ്ത്രീകള്‍ക്കും പുരുഷന്മാര്ക്കും തുല്യ പരിഗണന നല്‍കുന്നതാണ്. 2005 ല്‍ നിയമം നിലവില്‍ വന്ന കാലം മുതല്‍ അവകാശം ലഭിക്കും. 2005ലെ ഭേദഗതി നിലവിൽ വന്ന സമയത്ത് അച്ഛൻ ജീവിച്ചിരുന്നോ ഇല്ലയോ എന്നത് പ്രസക്തമല്ലെന്നും കോടതി നിരീക്ഷിക്കുകയുണ്ടായി. 2005 ൽ നിയമം നിലവിൽ വന്ന കാലം മുതൽ തന്നെ സ്വത്തിൽ അവകാശം പുതിയ കോടതി വിധിപ്രകാരം ലഭിക്കും. പിതാവ് ജീവിച്ചിച്ചിരിപ്പില്ലെങ്കില്‍ പെണ്മക്കള്ക്ക് തുല്യാവകാശമില്ലെന്ന ഡല്‍ഹി ഹൈക്കോടതി വിധി തള്ളിക്കൊണ്ടാണ് സുപ്രീംകോടതിയുടെ പുതിയ വിധി. ഭേദഗതിയിലെ നിയമപ്രശ്നങ്ങള്‍ ചോദ്യം ചെയ്തു കൊണ്ടുള്ള ഹർജികളിന്മേലാണ് മൂന്നംഗ ബഞ്ചിന്റെ വിധി.