CinemaLatest NewsMovieMusicUncategorized

എങ്ങിനെയാണ് ആള്; ഇല്ലാത്ത കാര്യങ്ങൾ പറയരുത്! ഈ ഷോയിൽ തുടരാൻ താൽപര്യം ഇല്ല എം ജി ശ്രീകുമാറിനോട് പൊട്ടിത്തെറിച്ച് ബീന ആന്റണി!

എം ജി ശ്രീകുമാറും നടി ബീന ആന്റണിയേയും മലയാളികൾക്ക് പരിചയപ്പെടുത്തേണ്ട ആവിശ്യമില്ല. മിനി സ്‌ക്രീനിൽ സജീവം ആണ് ഇപ്പോൾ ഇരുവരും. റിയാലിറ്റി ഷോ ജഡ്ജായി നിയറയുന്നതിനിടെ എം ജി ശ്രീകുമാർ പറയാം നേടാം’, എന്ന ഷോയിൽ അവതാരകനായി എത്തിയിരിക്കുകയാണ്. സിനിമ, സീരിയൽ സെലിബ്രിറ്റികൾ മുതൽ രാഷ്ട്രീയ നേതാക്കൾ വരെ പങ്കെടുക്കുന്ന ഷോയാണിത്
ഇപ്പോൾ ഇതാ അദ്ദേഹത്തിന് മുൻപിൽ അതിഥി ആയി എത്തിയതാണ് ബീന ആന്റണി. ഏറെ രസകരവും സന്തോഷം നിറഞ്ഞതുമായ ഒരു എപ്പിസോഡ് ആണ് കഴിഞ്ഞ ദിവസം ഷോയിൽ നടന്നത്.

അതിനിടെ ബീനയെ പലകാര്യങ്ങളിലൂടെ ദേഷ്യം പിടിപ്പിക്കുന്ന എംജിയുടെ വീഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറൽ ആണ്.

‘എന്നെ എറണാകുളത്ത് നിന്നും ഒരാൾ വിളിച്ചിരുന്നു. ഇന്ന് ബീന ആന്റണി ഷോയിലേക്ക് വരുന്നുണ്ടല്ലോ എന്ന് ചോദിച്ചു. അതിൽ ഒരുപാട് കാര്യം ഉണ്ടെന്നും പറഞ്ഞു ഫോൺ കട്ട് ചെയ്തു. പിന്നീട് താൻ മറ്റൊരു സുഹൃത്തിനെ വിളിച്ചു ഈ മനു (മനോജ്‌കുമാർ) എങ്ങിനെയാണ് ആള് എന്ന് അന്വേഷിച്ചു. ആള് ഭയങ്കര പ്രശ്നം ആണ് എന്ന് അദ്ദേഹവും വ്യക്തമാക്കി’,

എല്ലാ രീതിയിലും ഭയങ്കര പ്രശ്നക്കാരൻ ആണ്. 24 മണിക്കൂറും ബാറിൽ ആണ്. പിന്നെ ഈ പെൺപിള്ളേരെ കമന്റടി ഒക്കെയുണ്ട്, അതും ഈ പ്രായത്തിൽ ശരിയാണോ എന്നും എംജി ബീന ആനറണിയോട് ചോദിക്കുന്നു, എന്നാൽ ഇത് കേട്ടപാടെ എന്റെ മനുവോ, അദ്ദേഹം ബാറിൽ പോകാറില്ല. ആര് പറഞ്ഞാലും ഇത് വാസ്തവവിരുദ്ധം ആണെന്നും ബീന വാദിക്കുന്നു.

മാത്രമല്ല ഇത് ഷോയാണ്, ഇല്ലാത്ത കാര്യങ്ങൾ പറയരുത്. ഇങ്ങനെയാണ് എങ്കിൽ എനിക്ക് ഈ ഷോയിൽ തുടരാൻ താത്പര്യം ഇല്ലെന്നും ബീന പറയുന്നു. ‘എന്റെ ഭർത്താവിനെ എനിക്ക് നല്ല വിശ്വാസം ആണെന്നും, അദ്ദേഹം അങ്ങനെ ഒരു വ്യക്തി’, അല്ലെന്നും ബീന പറയുന്നതോടെ ദേഷ്യം കാണിച്ചുകൊണ്ട് ശ്രീകുമാർ ഷോയിൽ നിന്നും ഇറങ്ങി പോകുന്നതായി നടിക്കുകയും ചെയ്യുന്നു. എന്നാൽ ചേട്ടൻ അങ്ങനെ പിണങ്ങി പോകല്ലേ, എന്ന് പറഞ്ഞുകൊണ്ട് ശ്രീകുമാറിനെ വേദിയിലേക്ക് ബീന ക്ഷണിക്കുകയും ചെയ്യുന്നതോടെ തനിക്ക് മനോജ് കുമാറിനെ വർഷങ്ങൾ ആയി അറിയാം എന്നും, വളരെ ജെനുവിൻ ആയ ഒരു വ്യക്തി ആണ് മനോജ്‌കുമാർ എന്നും ശ്രീകുമാർ പറയുന്നതോടെ ബീനക്ക് ആശ്വാസം ആകുന്നു. രസകരമായ പ്രാങ്ക് വീഡിയോ ഇപ്പോൾ തന്നെ സമൂഹ മാധ്യമങ്ങൾ ഏറ്റെടുത്തു കഴിഞ്ഞു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button