മദ്യത്തോടുള്ള ഒരാളുടെ താത്പര്യം പൊതുവഴിയില്‍ പ്രദര്‍ശിപ്പിക്കാനുള്ളതല്ല;ഹൈക്കോടതി
കൊച്ചി: ഔട്ട്ലെറ്റുകള്‍ക്കു മുമ്പിലെ നീണ്ട ക്യൂവിനെ വിമര്‍ശിച്ച് ഹൈക്കോടതി. മദ്യം വില്‍ക്കുന്നത് കൊണ്ടാണ് വാങ്ങാന്‍ വരുന്നത് അതിനാല്‍ മദ്യം വാങ്ങാന്‍ വരുന്നവര്‍ക്കു ആവശ്യമായ സൗകര്യം ഒരുക്കണമെന്ന് ഹൈക്കോടതി പറഞ്ഞു .
ഔട്ട്ലെറ്റുകള്‍ക്കു മുമ്പിലെ നീണ്ട ക്യൂവുമായി ബന്ധപ്പെട്ട ഹര്‍ജിയിലാണ് കോടതി ഈ നിലപാട് പറഞ്ഞത് . ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്റെ ബെഞ്ചാണ് ഈ കാര്യം വ്യക്തമാക്കിയത് . ”നമ്മുടെ രാജ്യത്തെ പൗരന്മാര്‍ക്കാണ് ഇതു വില്‍ക്കുന്നത്, എവിടെയെങ്കിലും നിന്നും വരുന്നവര്‍ക്കല്ല.
പൗരന്മാര്‍ക്ക് പൗരന്മാര്‍ എന്ന നിലയിലുള്ള ചില അടിസ്ഥാന അവകാശങ്ങളുണ്ടെന്നും കോടതി ചൂണ്ടിക്കാട്ടി. മദ്യശാലകളുടെ സൗകര്യം മെച്ചപെടുത്തിയതിലും സര്‍ക്കാരിന്റെ സമീപനവും മാന്യമായ രീതിയിലാണെന്ന് കോടതി പ്രശംസിച്ചു.
അതേസമയം മദ്യത്തോടുള്ള ഒരാളുടെ താത്പര്യം പൊതുവഴിയില്‍ പ്രദര്‍ശിപ്പിക്കേണ്ടി വരരുത്. മദ്യ വില്‍പ്പനയ്ക്ക് പുതിയൊരു സംസ്‌കാരം ഉണ്ടാവണമെന്ന നിര്‍ദേശവും അദ്ദേഹം സര്‍ക്കാരിന് മുന്നില്‍ വച്ചു .