മാല പൊട്ടിച്ച കേസിലെ പ്രതി 13 വർഷത്തിന് ശേഷം പിടിയിൽ!

തൃശ്ശൂർ: കേരള പോലീസിനോട കള്ളന്മാരുടെ കളി.. പത്തല്ല .. പതിമൂന്ന് വർഷമെടുത്താലും കള്ളനെ പൊക്കിയിരിക്കും .. തീർച്ച! മാലപൊട്ടിക്കൽ 13 വർഷം മുമ്പായതിനാൽ പോലീസ് മറന്നുകാണും എന്നാണ് പ്രതി കരുതിയത്. പക്ഷെ പണി പാളി. ഒരു ദിവസം രാവിലെ എറണാകുളത്തുവച്ച് എബിൻ അല്ലേ എന്ന ചോദ്യത്തിന് അതേ എന്ന് മറുപടി പറയുമ്പോൾ 13 വർഷം മുന്നെ ഉള്ള ഒരു കേസിൽ താൻ കുടുങ്ങുമെന്ന് പ്രതി ഒട്ടും വിചാരിച്ചുമില്ല.
രസകരമായ സംഭവം ഇങ്ങനെ.. 2007 മേയിലാണ് എറണാകുളം രവിപുരം കാച്ചപ്പിള്ളി വീട്ടിൽ എബിനും (34) സുഹൃത്തും ചേർന്ന്
ബൈക്കിലെത്തി മാലപൊട്ടിച്ച സംഭവം ഉണ്ടായത്. തിരുവമ്പാടി ക്ഷേത്രത്തിന് മുന്നിൽ വച്ച് പറപ്പൂർ സ്വദേശിനി അമ്മിണിയുടെ ഒരു പവൻ മാലയാണ് പൊട്ടിച്ചത്. കൂട്ടുപ്രതി ജീവനെ പോലീസ് പിടിച്ചെങ്കിലും എബിൻ മുങ്ങി. ജീവന്റെ വിചാരണയും ജയിൽശിക്ഷയും കഴിഞ്ഞു. എബിൻ പിടികിട്ടാപ്പുള്ളിയായി മാറി. ബൈക്കിന്റെ പിന്നിലിരുന്ന് മാല പൊട്ടിച്ചത് ഇയാളായിരുന്നു. എബിൻ സംഭവം മറന്നെങ്കിലും പോലീസ് മറന്നിരുന്നില്ല. കഴിഞ്ഞ ദിവസം രാവിലെ എറണാകുള ത്തുവച്ച് എബിൻ അല്ലേ എന്ന ചോദ്യത്തിന് അതേ എന്ന് മറുപടി പറയുമ്പോൾ ഈ കേസിൽ ഇയാൾ പിടിക്കപ്പെടു കയായിരു ന്നു.എസ്.എച്ച്.ഒ. പി. ലാൽകുമാർ, എ.എസ്.ഐ. സാജ് എന്നിവരടങ്ങുന്ന സംഘമാണ് അറസ്റ്റ് ചെയ്തത്.