കെവിൻ വധക്കേസിലെ പ്രതിക്ക് ജയിലിൽ മർദ്ദനം,മൂന്ന് ജയിൽ ഉദ്യോഗസ്ഥർക്കെതിരെ നടപടി.

തിരുവനന്തപുരം / കെവിൻ വധക്കേസിലെ പ്രതിക്ക് ജയിലിൽ മർദ്ദനമേറ്റ സംഭവത്തിൽ മൂന്ന് ജയിൽ ഉദ്യോഗസ്ഥർക്കെതിരെ നടപടി. അന്വേഷണ വിധേയമായി മൂന്ന് ഡെപ്യൂട്ടി പ്രിസണ്‍ ഓഫീസർമാരെ സ്ഥലം മാറ്റാൻ ജയിൽ ഡിഐജി റിപ്പോർട്ട് നൽകിയതിനെ തുടർന്നാണിത്. ഹൈക്കോടതി നിർദ്ദേശപ്രകാരം നടത്തിയ അന്വേഷണത്തിന്റെ ജയിൽ ഡിഐജിയുടെ റിപ്പോർട്ട് തിരുവനന്തപുരം സെഷൻസ് കോടതിയിൽ സമർപ്പിച്ചു. മെഡിക്കൽ രേഖകൾ അടക്കം പരിശോധിച്ച് വിശദമായ അന്വേഷണം നടത്തണമെന്നും ജയിൽ ഡിഐജിയുടെ റിപ്പോർട്ടിൽ പറഞ്ഞിട്ടുണ്ട്. കേസിലെ ഒൻപതാം പ്രതി ടിറ്റോ ജെറോമിനെ പൂജപ്പുര സെൻട്രൽ ജയിലിൽ മർദ്ദനമേറ്റത്. ആന്തരികാവയവങ്ങൾക്ക് അടക്കം പരുക്കേറ്റ ടിറ്റോ ജെറോമിനെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.