CrimeEditor's ChoiceKerala NewsLatest NewsLocal NewsNationalNews

സ്വർണക്കടത്ത് കേസിലെ പ്രതികളിൽ നിന്ന് 4000 ജിബിയുടെ ഡിജിറ്റൽ തെളിവുകൾ കണ്ടെടുത്തു.

render of a collection of smartphones and tablets with different screens

തിരുവനന്തപുരത്തെ സ്വർണക്കടത്ത് കേസിലെ പ്രതികളിൽ നിന്ന് കൂടുതൽ ഡിജിറ്റൽ തെളിവുകൾ എൻ ഐ എ വീണ്ടെടുത്തു. 4000 ജിബിയുടെ തെളിവാണ് വീണ്ടെടുത്തത്. സ്വപ്നസുരേഷ്, സന്ദീപ് എന്നിവരുടെ ലാപ്ടോപ്പ്, മൊബൈൽ ഫോണുകളിൽ നിന്നുമാത്രം 2000 ജിബിയുടെ തെളിവുകളാണ് വീണ്ടെടുത്തിട്ടുള്ളത്. ഇതോടൊപ്പം, ടെലഗ്രാമിലെയും വാട്സാപ്പിലെയും ചിത്രങ്ങളും വീണ്ടെടുത്തിട്ടുണ്ട്. കൂടുതൽ തെളിവുകൾ ലഭിച്ച സാഹചര്യത്തിലാണ് സ്വപ്നയടക്കമുളള അഞ്ച് പ്രതികളെ വീണ്ടും എൻ ഐ എ കോടതിയിൽ അപേക്ഷ നൽകി എൻ ഐ എ കസ്റ്റഡിയിൽ വാങ്ങിയിരിക്കുന്നത്.

കുറ്റകൃത്യത്തിനായി പ്രതികൾ ഉപയോഗിച്ച ഡിജിറ്റൽ ഉപകരണങ്ങളുടെ പരിശോധനാഫലം ലഭിച്ചപ്പോഴാണ് പ്രതികളുടെ ആദ്യമൊഴികളിൽ പൊരുത്തക്കേടുകൾ ഉണ്ടെന്നു എൻ ഐ എ കണ്ടെത്തുന്നത്. സ്വപ്നയ്ക്കും സന്ദീപിനും പുറമേ മുഹമ്മദ് ഷാഫി, മുഹമ്മദ് അലി ഇബ്രാഹിം, പി.എം. മുഹമ്മദ് അൻവർ എന്നിവരാണ് എൻഐഎ കസ്റ്റഡിയിൽ ചോദിച്ച തെങ്കിലും സ്വപ്ന ഒഴികെ നാല് പ്രതികളെയാണ് എൻ ഐ എ കസ്റ്റഡിയിൽ വിട്ടിരിക്കുന്നത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button