ഡല്‍ഹി വിമാനത്താവളത്തിലെ ബോംബ് ഭീഷണി വ്യാജം
ന്യൂഡല്‍ഹി: ഡല്‍ഹി വിമാനത്താവളത്തിന് നേരെയുള്ള ബോംബാക്രമണ ഭീഷണി വ്യാജം. ഭീകര സംഘടനയായ അല്‍ ഖ്വയ്ദ വിമാനത്താവളത്തില്‍ ബോംബാക്രമണം നടത്താന്‍ പദ്ധതിയിടുന്നുവെന്ന് ചൂണ്ടിക്കാട്ടി ഡല്‍ഹി പോലീസിന് ഇ മെയില്‍ ലഭിച്ചിരുന്നു. ഞായറാഴ്ച കരണ്‍ബീര്‍ സൂരി എന്ന മുഹമ്മദ് ജലാലും ഭാര്യ ഷൈലി ശാരദ എന്ന ഹസീനയും സിങ്കപ്പുരില്‍ നിന്നും ഇന്ത്യയിലേക്ക് വരുന്നുണ്ടെന്നും ദിവസങ്ങള്‍ക്കുള്ളില്‍ ഇവര്‍ ഇന്ദിരാഗാന്ധി വിമാനത്താവളത്തില്‍ ബോംബ് സ്ഥാപിക്കാന്‍ പദ്ധതിയിടുന്നുവെന്നുമായിരുന്നു ഇ മെയില്‍ സന്ദേശം.
ഇതേ തുടര്‍ന്ന് ഇന്ദിരാ ഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിലെ സുരക്ഷ വര്‍ധിപ്പിച്ചു. ബോംബാക്രമണം നടത്താനുള്ള പദ്ധതിയുണ്ടെന്ന ഇ മെയില്‍ സന്ദേശം ലഭിച്ചതിനെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ ഇത് വ്യാജമാണെന്ന് കണ്ടെത്തുകയും തുടര്‍ന്ന് അന്വേഷണം അവസാനിപ്പിച്ചുവെന്ന് വിമാനത്താവള അധികൃതര്‍ അരിയിക്കുകയും ചെയ്തു.
എങ്കിലും വിമാനത്താവളത്തിലെ സുരക്ഷ വര്‍ധിപ്പിച്ചിട്ടുണ്ടെന്നും വ്യക്തമാക്കി്. സന്ദേശത്തെ തുടര്‍ന്ന് വിമാനത്താവളത്തിലെ എല്ലാ സ്ഥലങ്ങളിലും പരിശോധന നടത്തിയിരുന്നു. എന്നാല്‍ സന്ദേശം വ്യാജമാണെന്ന് പന്നീട് കണ്ടെത്തുകയായിരുന്നു.